വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ മണ്ടത്തരങ്ങളായിരിക്കും ഫലം; രാജസ്ഥാന്‍ ജഡ്ജിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ 

വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ മണ്ടത്തരങ്ങളായിരിക്കും ഫലം; രാജസ്ഥാന്‍ ജഡ്ജിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ 

യില്‍ ഇണചേരാറില്ലെന്നും നിത്യബ്രഹ്മചാരിയായതിനാലാണ് ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നുമുള്ള രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ജഡ്ജിയുടെ പരാമര്‍ശമടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ വിമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്

പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിന്റെ ശിക്ഷ ജീവപര്യന്തമാക്കണെന്നും വിധിപറഞ്ഞ ജഡ്ജി  ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയാണ് ആണ്‍മയിലിനൈ ദേശീയമൃഗമാക്കണം എന്ന് പറഞ്ഞത്. 

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജഡ്ജിയുടെ അഭിപ്രായ പ്രകടനം. ആണ്‍ മയില്‍ ബ്രഹ്മചാരിയാണെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാല്‍ പെണ്‍ മയില്‍ ഗര്‍ഭിണിയാകുമെന്നുമായിരുന്നു ജഡ്ജിയുടെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com