യുപിയില്‍ കാലികളെ കടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കും

ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ), ഗുണ്ടാ നിയമം എന്നിവ അനുസരിച്ച് കേസെടുക്കാനാണ് ഡിജിപി സുല്‍ഖന്‍ സിങ് നിര്‍ദേശം നല്‍കിയിരിക്കുന്നത്
യുപിയില്‍ കാലികളെ കടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കും

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുക്കളെ കൊല്ലുന്നവര്‍ക്കും കറവ മൃഗങ്ങളെ കശാപ്പിനായി കടത്തുന്നവര്‍ക്കും എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവ്. ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ), ഗുണ്ടാ നിയമം എന്നിവ അനുസരിച്ച് കേസെടുക്കാനാണ് ഡിജിപി സുല്‍ഖന്‍ സിങ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വ്യക്തികളെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തടങ്കലില്‍ വയ്ക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് ദേശീയ സുരക്ഷാ നിയമം. കാലികടത്ത്, ഗോവധം എന്നിവ നടത്തുന്നവര്‍ക്ക് എതിരെ എന്‍എസ്എയും ഗുണ്ടാ നിയമവും പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡിജിപി സുല്‍ഖന്‍ സിങ് ഫറഞ്ഞു. 

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം കന്നുകാലികളെ കട്ത്തുന്നതിനും കശാപ്പിനും എതിരെ ശക്തമായ നടപടിയാണ് യുപിയില്‍ സ്വീകരിക്കുന്നത്. അനധികൃത അറവുശാലകള്‍ക്കെതിരെ യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിവാദത്തിനു കാരണമായിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള നടപടികളുടെ പേരില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകളും അടച്ചൂപൂട്ടിയതാണ് വിവാദമായത്. വളഞ്ഞ വഴിയിലൂടെ മാംസാഹാരം നിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആക്ഷേപം.

യുപിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗോവധത്തിനും കാലി കട്ത്തിനും എതിരെ നടപടികള്‍ ശക്തമായ പശ്ചാത്തലത്തിലാണ് കാലി കടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ഇതിനെച്ചൊല്ലിയുളള വിവാദത്തിന്റെ അലയൊലികള്‍ അടങ്ങും മു്മ്പാണ് യിപിയില്‍ എന്‍എസ്എ പ്രകാരം കേസെടുക്കാനുള്ള ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com