640 ടണ്‍ ഭാരമുള്ള ബാഹുബലി റോക്കറ്റിന്റെ സെല്‍ഫി വീഡിയോ

640 ടണ്‍ ഭാരമുള്ള ബാഹുബലി റോക്കറ്റിന്റെ സെല്‍ഫി വീഡിയോ

640 ടണ്‍ ഭാരമുള്ള മാര്‍ക്ക് 3 റോക്കറ്റിനെ ബാഹുബലി റോക്കറ്റ് എന്നായിരുന്നു നവമാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

ബെംഗളൂരു: ഭീമന്‍ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3യിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. റോക്കറ്റ് ഭൂമിയില്‍ നിന്ന് പുറപ്പെട്ടതു മുതല്‍ ഭ്രമണപദത്തിലെത്തുന്നതു വരെയുള്ള ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. 640 ടണ്‍ ഭാരമുള്ള മാര്‍ക്ക് 3 റോക്കറ്റിനെ ബാഹുബലി റോക്കറ്റ് എന്നായിരുന്നു നവമാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വിജയകരമായതോടെ ഭാരമേറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ രംഗത്തും ഇന്ത്യ സ്വയംപര്യാപ്തത നേടിക്കഴിഞ. മാര്‍ക്ക് 3യുടെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒയ്ക്ക് ഏകദേശം 850 കോടിയോളം രൂപ ചെലവായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com