ഗംഗയെ മലിനമാക്കിയാല്‍ നൂറു കോടി വരെ പിഴ; കേന്ദ്രം പുതിയ നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നു

ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരം ഗംഗയെ മലിനമാക്കുന്നത് ഏഴ് വര്‍ഷം  തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരിക്കേല്‍പിക്കല്‍ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറും
ganga
ganga

ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപവരെ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള  നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.  ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരം ഗംഗയെ മലിനമാക്കുന്നത് ഏഴ് വര്‍ഷം  തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരിക്കേല്‍പിക്കല്‍ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറും. ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക.

നേരത്തേ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗാനദിക്കു വ്യക്തിപദവി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗംഗാ നദിക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. റിട്ടയേര്‍ഡ് ജസ്റ്റിസ് ഗിരിധാര്‍ മാളവ്യ തലവനായി സമിതി ഏപ്രിലിലാണ് ജലവിഭവ മന്ത്രാലയത്തിന് നിയമത്തിന്റെ കരട് രേഖ സമര്‍പ്പിച്ചത്. അന്തിമ കരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്യും. കര്‍ശന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com