ആദ്യം വൃത്തികേടാക്കുക, പിന്നെ വൃത്തിയാക്കുക; സ്വച്ഛ് ഭാരത് യജ്ഞം ഇങ്ങനെയൊക്കെയാണ്

വൃത്തിയായി കിടന്നിരുന്ന തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ബസ് സ്റ്റാന്റ് വൃത്തികേടാക്കിയതിന് ശേഷം രാജസ്ഥാന്‍ മന്ത്രിയെത്തി വൃത്തിയാക്കുകയായിരുന്നു
ആദ്യം വൃത്തികേടാക്കുക, പിന്നെ വൃത്തിയാക്കുക; സ്വച്ഛ് ഭാരത് യജ്ഞം ഇങ്ങനെയൊക്കെയാണ്

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നാണ് സ്വച്ഛ് ഭാരത് അഭിയാന്‍. എന്നാല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും സ്വച്ഛ് ഭാരത് അഭിയാന്റെ പേരില്‍ കാട്ടിക്കൂട്ടലുകള്‍ മാത്രമാണ് നടക്കുന്നതെന്നും, ശുചിത്വത്തിനായി ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളല്ല ഉണ്ടാകുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഇപ്പോഴിതാ സ്വച്ഛ് ഭാരത് പദ്ധതിപ്രകാരമുള്ള മറ്റൊരു കാട്ടിക്കൂട്ടല്‍ വൃത്തിയാക്കലിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. വൃത്തിയായി കിടന്നിരുന്ന തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ബസ് സ്റ്റാന്റ് വൃത്തികേടാക്കിയതിന് ശേഷം രാജസ്ഥാന്‍ മന്ത്രിയെത്തി വൃത്തിയാക്കുകയായിരുന്നു. 

ബിജെപിക്കാരായിരുന്നു വിചിത്രമാണ് ഈ വൃത്തിയാക്കലിന് പിന്നില്‍. മന്ത്രിയായ കിരണ്‍ മഹേശ്വരി എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു  ബസ്റ്റ് സ്റ്റാന്‍ഡും പരിസരവും വൃത്തിയായി തന്നെയാണ് കിടക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചത്. ഉടനെ തന്നെ എവിടെ നിന്നോ ചപ്പുചവറുകള്‍ കൊണ്ടുവന്ന് സ്ഥലത്ത് വിതറി. മന്ത്രിയെത്തി ചൂലുമായി ഈ ചപ്പുചവറുകള്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു,മന്ത്രിക്കൊപ്പം ചവറ് കൊണ്ടുവന്നിട്ടവരും ചവറ് വാരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com