ഗുജറാത്തില്‍ പശു സംരക്ഷണത്തിനും ലൗ ജിഹാദ് തടയാനും യുവാക്കള്‍ക്ക് ത്രീശൂലങ്ങള്‍ നല്‍കി വി.എച്ച്.പി

രണ്ടരവര്‍ഷത്തിനിടയ്ക്ക്ഗാന്ധിനഗര്‍ പട്ടണത്തിലും ജില്ലയിലുമായി നാലായിരത്തോളം ത്രിശൂലങ്ങളാണ് നല്‍കിയത്‌ 
ഗുജറാത്തില്‍ പശു സംരക്ഷണത്തിനും ലൗ ജിഹാദ് തടയാനും യുവാക്കള്‍ക്ക് ത്രീശൂലങ്ങള്‍ നല്‍കി വി.എച്ച്.പി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ് ദളും ചേര്‍ന്ന് യുവാക്കള്‍ക്ക് ത്രിശൂലങ്ങള്‍ നല്‍കി. പശുക്കളെ സംരക്ഷിക്കാനും ലൗ ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനുമാണ് യുവാക്കള്‍ക്ക് ത്രിശൂലങ്ങള്‍ നല്‍കിയതെന്ന് ടൈംസ്‌ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധി നഗറില്‍ സംഘടിപ്പിച്ച ത്രിശൂല്‍ ദീക്ഷാ പരിപാടിയില്‍ വെച്ചാണ് 75യുവാക്കള്‍ക്ക് ത്രിശൂലങ്ങള്‍ നല്‍കിയത്. ഇത് ആദ്യസംഭവമല്ലെന്നും കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയ്ക്ക് ഗാന്ധിനഗര്‍ പട്ടണത്തിലും ജില്ലയിലുമായി നാലായിരത്തോളം ത്രിശൂലങ്ങളാണ് നല്‍കിയതെന്നും വി.എച്ച്.പി. ജനറല്‍ സെക്രട്ടറി മഹാദേവ് ദേശായി പറഞ്ഞു. 

'ഈ ത്രിശൂലങ്ങള്‍ വീട്ടില്‍ വെക്കാനുള്ളതല്ല. നിരോധിക്കപ്പെട്ട ആയുധങ്ങളേക്കാള്‍ ഒരു സെന്റിമീറ്റര്‍ നീളം കുറവുള്ള ത്രിശൂലങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.' മഹാദേവ് ദേശായി പറഞ്ഞു. 

എന്നാല്‍ പൊതുസ്ഥലത്ത് ത്രിശൂലങ്ങളുമായി യുവാക്കളെക്കണ്ടാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഗാന്ധിനഗര്‍ പോലീസ് സൂപ്രണ്ട് വീരേന്ദ്രസിങ് യാദവ് പറഞ്ഞു.

പശുക്കളെ കൊല്ലുന്നത് തടയുന്നതിലും ലൗ ജിഹാദ് തടയുന്നതിലും പൊലീസ് പരാജയമായതുകൊണ്ടാണ് ഹിന്ദു യുവാക്കള്‍ നേരിട്ട ത്രിശൂലവുമായി രംഗത്തിറങ്ങുന്നത് എന്നാണ് വി.എച്ച്.പിയുടെ വാദം. നഗരത്തിലുള്ള വിദ്യാലയങ്ങളില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപികരിക്കുമെന്നും വി.എച്ച്.പി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com