മണിപ്പൂര്‍ നാളെ ബൂത്തിലേക്ക് 

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് 38 മണ്ഡലങ്ങളില്‍ - നീണ്ട പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമാകുമെന്ന രീതിയിലും റിപ്പോര്‍ട്ടുകളുണ്ട്
മണിപ്പൂര്‍ നാളെ ബൂത്തിലേക്ക് 

ഇംഫാല്‍: മണിപ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.38 മണ്ഡങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 60 മണ്ഡലങ്ങളാണ് ആകെയുള്ളത്. ആദ്യഘട്ടത്തില്‍ 168 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മണിപ്പൂരിലെ ഇത്തവണത്തെ പ്രധാനപ്രചാരണം നാഗാകരാറാണ്. സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാതെയാണ് കേന്ദ്രസര്‍ക്കാര്‍ നാഗാകരാര്‍ ഉണ്ടാക്കിയെതന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം നീണ്ട 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് സമാപനമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിനെതിരെ കടുത്ത രീതിയിലുള്ള എതിര്‍പ്പുകളാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍ ഉന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണസ്വീധീനത്തില്‍ അധികാരം ലഭിക്കുമെന്ന പ്രതീക്ഷ ബിജെപിയും പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ഏറെ ശ്രദ്ധേയം ഇറോം ശര്‍മിളയുടെ സാന്നിധ്യമാണ്. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെയാണ് ഇറോം മത്സരത്തിനിറങ്ങുന്നതെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനം പോലും എത്തിനോക്കിയിട്ടില്ലെന്നതും തെരഞ്ഞെടുപ്പ്  രംഗത്തെ പ്രചാരണങ്ങളില്‍ ഒന്നാണ. മിക്കയിടങ്ങളിലും കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും വോട്ടര്‍മാര്‍ പറയുന്നു. സര്‍ക്കാര്‍ വികസനത്തിനായുള്ള ഫണ്ടുകള്‍ വകമാറി ചെലവഴിച്ചാണ് സംസ്ഥാനത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 

സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ അഴിമതികളാണ് ബിജെപി പ്രധാനമായും ആയുധമാക്കുന്നത്.  എന്നാല്‍ ബിജെപി ആരോപണം ശരിയല്ലെന്നും വ്യത്യസ്തമായ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടപ്പാക്കിയതെന്നും എല്ലായിടത്തും വൈദ്യുതി എത്തിക്കാനായത് സര്‍ക്കാരിന്റെ നേട്ടമായും കോണ്‍ഗ്രസ് കരുതുന്നു. മണിപ്പൂരില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com