ദളിത്, സ്ത്രീ വിരുദ്ധ പരാമര്‍ശം 'മനുസ്മൃതി'യെ പുനരാവിഷ്‌കരിക്കാന്‍ ആര്‍എസ്എസ്

പ്രാചീന ഹിന്ദുഗ്രന്ഥങ്ങളിലെയും മനുസ്മൃതിയിലെയും സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാണെന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ തിരുത്തകയാണ ലക്ഷ്യമിടുന്നത്
ദളിത്, സ്ത്രീ വിരുദ്ധ പരാമര്‍ശം 'മനുസ്മൃതി'യെ പുനരാവിഷ്‌കരിക്കാന്‍ ആര്‍എസ്എസ്

ന്യൂഡെല്‍ഹി: മനുസ്മൃതി പുനര്‍വ്യാഖ്യാക്കിനക്കണമെന്ന് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി മനുസ്മൃതിയും മറ്റ് പ്രാചീന ഹിന്ദുഗ്രന്ഥങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് പരിപാടി. പ്രാചീന ഹിന്ദുഗ്രന്ഥങ്ങളിലെയും മനുസ്മൃതിയിലെയും സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാണെന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ തിരുത്തകയാണ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മനുസ്മൃതിയാകും ആദ്യം പുനരാവിഷ്‌കരിക്കുക. ആര്‍എസ്എസ് സാസ്‌കാരിക വിഭാഗം സന്‍സ്‌കാര്‍ ഭാരതിയും കേന്ദ്രസാസംസ്‌കാരിക മന്ത്രാലയവും കൈകോര്‍ത്താണ് പരിപാടി നടപ്പാക്കുന്നത്

ഇത് ജനങ്ങളിലെത്തിക്കുന്നതിനായി സെമിനാറുകള്‍, കലാരുപങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍, കൂടാതെ ഇത് സംബന്ധിച്ച് സ്വീകാര്യമായ എല്ലാ രീതിയിലും ആളുകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് സന്‍സ്‌കാര്‍ ഭാരതി ജോയിന്റെ സെക്രട്ടറി അമീര്‍ചന്ദ് പറഞ്ഞു. മനുസ്മൃതിയില്‍ നിന്നും മറ്റ് പുരാണ ഇതിഹാസങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ചിലഭാഗങ്ങള്‍ പരാമര്‍ശിച്ചാണ് ഇത്തരം ഗ്രന്ഥങ്ങള്‍ സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സന്‍സ്‌കാര്‍ ഭാരതി നേതാക്കള്‍ പറയുന്നു.

മനുസ്മൃതിയില്‍ ദളിത്, സ്തീവിരുദ്ധ വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റേണ്ടതാണ്. അതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ഇന്നത്തെ സാഹചര്യത്തില്‍ പുനരാവിഷ്‌കരിക്കുകയെന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായും അമീര്‍ചന്ദ് വ്യക്തമാക്കി.

എന്നാല്‍ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും സര്‍ക്കാരിന് മുന്നില്‍ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ഇത് സംബന്ധിച്ച് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

മനുസ്മൃതിയുമായി ബന്ധപ്പെട്ട് ചിലകോണുകളില്‍ നിന്നും വരുന്ന വ്യാഖ്യാനങ്ങലും പ്രചാരണങ്ങളും അതിനെപറ്റിയുള്ള അജ്ഞതകളില്‍ നിന്നാണെന്നും 8000 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ മനുസ്മൃതിയ്ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടായിട്ടുണ്ടെന്നും അമീര്‍ചന്ദ് പറഞ്ഞു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com