നിയമസഭയില്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് ആദിത്യനാഥ്;ആര്‍എസ്എസ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരും പഞ്ചാബും പാകിസ്ഥാനില്‍ പോയേനെ 

ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് ജനങ്ങള്‍ മറന്നുപോകുമായിരുന്നു
നിയമസഭയില്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് ആദിത്യനാഥ്;ആര്‍എസ്എസ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരും പഞ്ചാബും പാകിസ്ഥാനില്‍ പോയേനെ 

ലക്‌നൗ:ആര്‍എസ്എസ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരും പഞ്ചാബും ബംഗാളും പാകിസ്ഥാനിലേക്ക് പോയെനെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഉത്തര്‍പ്രഗദേശ് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ആദിത്യനാഥ്. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയംസഭയില്‍ സംസാരിച്ചാല്‍ എന്താണ് പ്രശ്‌നം എന്ന് ആദിത്യനാഥ് പ്രതിപക്ഷത്തോട് ചോദിച്ചു. 

രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു സംസാരിക്കുന്നത് തെറ്റാണ്. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്.ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് ജനങ്ങള്‍ മറന്നുപോകുമായിരുന്നു.ആദിത്യനാഥ് പറഞ്ഞു.

ഗംഗ, യമുന നദികളിലെ ജലനിരപ്പ് താഴുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയആദിത്യനാഥ് ഈ നദികള്‍ നമ്മുടെ സ്വത്വമാണെന്നും അതു നഷ്ടപ്പെട്ടാല്‍ രാജ്യവും സംസ്‌കാരവും നഷ്ടപ്പെടുമെന്നും വ്യക്തമാക്കി. നമ്മള്‍ പശുവിന്റെയും ഗംഗാ നദിയുടെയും വിഷയം എടുത്തിടുന്നുവെന്നാണ് അവരുടെ പ്രശ്‌നം. എന്നാല്‍ ഗംഗ നമ്മുടെ അമ്മയാണ്,പശുവും അങ്ങനെതന്നെ. ആദിത്യനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com