കശ്മീരില്‍ എല്ലാം സൈന്യത്തിന്റെ ഇഷ്ടം പോലെ ചെയ്യാമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന ജമ്മുകശ്മീരില്‍ എന്ത് നടപടി സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം സൈന്യത്തിനെന്ന് പ്രതിരോധ മന്ത്രി
കശ്മീരില്‍ എല്ലാം സൈന്യത്തിന്റെ ഇഷ്ടം പോലെ ചെയ്യാമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: യുദ്ധത്തിന് സമാനമായ സാഹചര്യം നിലനില്‍ക്കുന്ന ജമ്മുകശ്മീരില്‍ എന്ത് തീരുമാനം സ്വീകരിക്കുന്നതിനും സൈനീകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയറ്റ്‌ലി. യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ സൈനികനെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രതികരണം. 

യുദ്ധത്തിന് സമാനമായ സാഹചര്യം നിലനില്‍ക്കുന്ന കശ്മീരിലാണ് മേജര്‍ ഗോഗോയ് ഇത്തരമൊരു കാര്യം ചെയ്തത്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കണം. രാഷ്ട്രീയക്കാരുടെ അഭിപ്രായം പരിഗണിച്ചല്ല സൈന്യം പ്രശ്‌നപരിഹാരത്തിന് വഴി കണ്ടെത്തേണ്ടതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

ഇതുപോലുള്ള സാഹചര്യങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് ആഭിപ്രായം ആരാഞ്ഞ് സൈന്യം ചെയ്യേണ്ടതില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. 

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോളിങ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തിയതോടെ കുടുങ്ങിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും സുരക്ഷ ഉദ്യോഗസ്ഥരേയും സുരക്ഷിതമായി മാറ്റുന്നതിനായിരുന്നു യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് കൊണ്ടുപോയതെന്ന് മേജര്‍ ഗോഗോയ്‌
വ്യക്തമാക്കിയിരുന്നു. കല്ലേറ് തടയുന്നതിന് ഇത് സഹായകമായെന്നും മേജര്‍ അവകാശപ്പെടുന്നു. 

പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് തങ്ങള്‍ക്ക് അപ്പോഴുള്ള സാഹചര്യം നിയന്ത്രണവിധേയമാക്കാമായിരുന്നു. എന്നാല്‍ പ്രാദേശിക ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു മറ്റ് മാര്‍ഗം സ്വീകരിച്ചതെന്നും മേജര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com