വിമര്‍ശനങ്ങളും കയ്യടികളുമേറ്റുവാങ്ങിയ മൂന്ന് വര്‍ഷങ്ങള്‍; മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം 

ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയമായാണ് മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികച്ചിരിക്കുന്നത്
വിമര്‍ശനങ്ങളും കയ്യടികളുമേറ്റുവാങ്ങിയ മൂന്ന് വര്‍ഷങ്ങള്‍; മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം 

ന്യുഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അസമിലെ ഗുവാഹത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടികല്‍ ഉദ്ഘാടനം ചെയ്യും. അസമില്‍ 9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യത്തെ ഏറ്റവും വലിയ പാലം ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ജൂണ്‍ 15വരെ 900 കേന്ദ്രങ്ങളില്‍ മോദി ഫെസ്റ്റ് ആഘോഷങ്ങള്‍ സംഘടിപ്പിക്കും. 

ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയമായാണ് മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികച്ചിരിക്കുന്നത്. ചരിത്രംകുറിച്ചായിരുന്നു മോദിയുടെ അധികാരത്തിലേക്കുള്ള ജയിച്ചുകയറ്റം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭൂരിപക്ഷം തെളിയിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് വിജയിച്ചുകയറിയത്. സ്വച്ഛഭാരത്, ജന്‍ധന്‍യോചന പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിലൂടെ തുടക്കത്തില്‍ കയ്യടി നേടാന്‍ മോദിക്ക് സാധിച്ചു. എന്നവാല്‍ ആ കയ്യടി പിന്നീട് നിലനിര്‍ത്താന്‍ മോദിക്കായില്ല. ബീഹാറിലും ദില്ലിയിലുമേറ്റ തിരിച്ചടികളും കള്ളപ്പണം തിരികെക്കൊണ്ടു വരുമെന്ന വാഗ്ദാനം പാലിക്കാത്തതും രണ്ടാം വര്‍ഷത്തില്‍ മോദിക്ക് വെല്ലുവിളിയായി. നോട്ടസാധുവാക്കലിലൂടെ താന്‍ കള്ളപ്പണക്കാരെ തടയാന്‍ വലിയ ശ്രമം നടത്തിയിരിക്കുന്നു എന്ന പ്രഖ്യാപിച്ച മോദിക്ക് പക്ഷേ നാനാഭാഗത്ത് നിന്നും എതിര്‍ സ്വരങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ബിജെപിക്ക് അകത്ത് നിന്നുപോലും എതിര്‍സ്വരങ്ങള്‍ ഉണ്ടായി. 

എന്നാവല്‍ ഉത്തര്‍പ്രദേശിലെ വിജയത്തോടെ മൂന്നാം വര്‍ഷം എതിരാളികളുടെ വായടിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞു. 2019ലെ ലോകസഭ ഇലക്ഷന് വേണ്ടിിയുള്ള പ്രചരണങ്ങള്‍ മോദി ആരംഭിച്ചുകഴിഞ്ഞു. 

അടിക്കടിയുണ്ടാകുന്ന സംഘപരിവാര്‍ അക്രമങ്ങളും ഗോസംരക്ഷകരുടെ അക്രമങ്ങളും കണ്ടില്ലെന്ന് നടിച്ചാണ് മോദി മുന്നോട്ടുപോകുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി രൂപം നല്‍കിയിരിക്കുന്നത്. ഈ ആഘോഷങ്ങള്‍ക്കിടയിലും ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളുമായാണ് ബിജെപിയുടെ വരവ്.

ഉത്തര്‍പ്രദേശ് കീഴടക്കിയതിന് പിന്നാലെ കേരളവും ബംഗാളുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളം, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പരിപാടികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com