പതഞ്ഞ് പതഞ്ഞ് പൊങ്ങി; മഞ്ഞുമലയല്ല.. ഇത് ബെംഗുളൂരുവിലെ തടാകങ്ങള്‍

60 വര്‍ഷത്തിനുശേഷം ബാംഗ്ലൂരില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ തടാകങ്ങളെല്ലാം മഞ്ഞുമല പോലെ നുരഞ്ഞ് പൊന്തുകയാണ്. എന്നാലീ പൊന്തി വരുന്നത് മഞ്ഞല്ല..
പതഞ്ഞ് പതഞ്ഞ് പൊങ്ങി; മഞ്ഞുമലയല്ല.. ഇത് ബെംഗുളൂരുവിലെ തടാകങ്ങള്‍

ബെംഗളൂരു: 60 വര്‍ഷത്തിനുശേഷം ബാംഗ്ലൂരില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ തടാകങ്ങളെല്ലാം മഞ്ഞുമല പോലെ നുരഞ്ഞ് പൊന്തുകയാണ്. എന്നാലീ പൊന്തി വരുന്നത് മഞ്ഞല്ല.. ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഉയര്‍ന്ന തോതില്‍ ബെംഗളൂരുവിലെ തടാകങ്ങളില്‍ എത്തിച്ചേരുന്നത് കൊണ്ട് തടാകത്തിലെ മലിനജലത്തിലുണ്ടാവുന്ന രാസപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഇങ്ങനെ പത രൂപപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

കനത്ത മഴയ്ക്ക് പിറകേ ശനിയാഴ്ച്ച തന്നെ താടകം പതയാന്‍ തുടങ്ങിയിരുന്നവെങ്കിലും പ്രദേശമാകെ മഞ്ഞ് കട്ട പോലെയുള്ള പതയാല്‍ മൂടാന്‍ തുടങ്ങിയത് ഞായറാഴ്ചയോടെയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തടാകത്തില്‍ നിന്ന് പുറത്തേക്ക് വന്ന പത പിന്നീട് കാറ്റില്‍ പറന്ന് വാഹനങ്ങളിലും പ്രദേശത്തെ വീടുകളിലും ഫഌറ്റുകളിലുമെല്ലാം എത്തി തുടങ്ങിയതോടെ ആളുകള്‍ കടുത്ത ഭീതിയിലാണ്. 

കണ്ടാല്‍ കൗതുകമുണര്‍ത്തുമെങ്കിലും വിഷമയമായ ഈ പത ദേഹത്ത് പതിച്ച് ആരോഗ്യത്തെ ബാധിക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. മഴയ്‌ക്കൊപ്പം ബെംഗളൂരിവില്‍ നല്ല കാറ്റുമുണ്ട്. കാറ്റില്‍ സഞ്ചരിക്കുന്ന മഞ്ഞ് സമീപത്തെ ആശുപത്രിയിലും ഷോപ്പിംഗ് മാളിനുള്ളിലുമെല്ലാം എത്തിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

വിഷം നിറഞ്ഞ മാലിന്യം കലര്‍ന്നത് കാരണം പതഞ്ഞു പൊങ്ങുന്ന ബെംഗളൂരുവിലെ തടാകങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി വാര്‍ത്തകളിലുണ്ട്. ബെലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങള്‍ക്ക് പുറമേ സുബ്രഹ്മണ്യപുര തടാകവും പതഞ്ഞു പൊന്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com