കാണാതായ പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ സൈന്യം അവസാനിപ്പിക്കുന്നു 

വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു
കാണാതായ പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ സൈന്യം അവസാനിപ്പിക്കുന്നു 

ഗുവാഹത്തി: മലാളി പൈലറ്റുമായി അസാമില്‍ നിന്ന് പറന്നുയര്‍ന്ന് അരുണാചല്‍ അതിര്‍ത്തിയില്‍ കാണാതായ സുഖോയ് വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സൈന്യം. എന്നാല്‍ തിരച്ചില്‍ അവസാനിപ്പിക്കരുത് എന്നും മകനെ കണ്ടെത്തണം എന്നും കാണാതായ പൈലറ്റ് അച്യുത് ദേവിന്റെ മാതാപിതാക്കള്‍ വ്യേമസേനയോട് അഭ്യര്‍ത്ഥിച്ചു. തിരച്ചില്‍ നിര്‍ത്തുന്നത് സൈന്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 

കഴിഞ്ഞ ചൊവ്വാഴ്ച തേസ്പൂരിലെ വ്യോമത്താവളത്തില്‍നിന്ന് പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം അരുണാചല്‍ അതിര്‍ത്തിയിലെ വനത്തില്‍ കകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് േേവ്യാമസേന അധികൃതര്‍ അച്യുതിന്റെ മാതാപിതാക്കളെ അറിയിച്ചത്. 

സഹപൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്യുതിന്റെ പഴ്‌സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചു. എന്നാല്‍ ഹെല്‍മെറ്റ് ഉള്‍പ്പെടെ കത്തിപ്പോയെന്നും ഷൂസും പഴ്‌സും കത്താതെ കിട്ടിയെന്നും പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും  തിരച്ചില്‍ അവസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് തിരച്ചില്‍ തുടരണമെന്നും മുന്‍ ഐഎസ്ആര്‍ഓ സ്ത്രജ്ഞന്‍  കൂടിയായ അച്യുത് ദേവിന്റെ പിതാവ് വി.പി. സഹദേവന്‍ അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com