ഡല്‍ഹിയില്‍ പ്രതിദിനം മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് 

സമൂഹത്തിന്റെ മനോഭാവവും പോണ്‍ സൈറ്റുകളും അക്രമികള്‍ക്ക് തക്കതായ ശിക്ഷ നല്‍കാത്തതുമെല്ലാം ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്
ഡല്‍ഹിയില്‍ പ്രതിദിനം മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രതിദിനം മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമണങ്ങള്‍ വലിയ ചോദ്യചിഹ്നമാണ് രാജ്യത്ത് ഉയര്‍ത്തുന്നത്. സമൂഹത്തിന്റെ മനോഭാവവും പോണ്‍ സൈറ്റുകളും അക്രമികള്‍ക്ക് തക്കതായ ശിക്ഷ നല്‍കാത്തതുമെല്ലാം ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 

ഇവ മുന്‍പത്തേക്കാള്‍ വര്‍ധിച്ചതാണ് കുട്ടികള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം 18 മാസം പ്രായമുള്ള കുട്ടിയെ അയല്‍വാസിയായ 33 കാരന്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയത് വലിയ വാര്‍ത്തയായിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2015 ല്‍ 927 കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഗ്രാമങ്ങളോ നഗരങ്ങളോ എന്ന് വ്യത്യാസമില്ലാതെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com