താന്‍ ഈ പണിക്ക് പറ്റിയ ആളല്ലെന്നായിരുന്നു അവരുടെ വിധിയെഴുത്ത്; സ്മൃതി ഇറാനി

താന്‍ ഈ പണിക്ക് പറ്റിയ ആളല്ലെന്നായിരുന്നു അവരുടെ വിധിയെഴുത്ത്; സ്മൃതി ഇറാനി

2007ലെ ടെലിവിഷന്‍ അവതാരകയായ താന്‍ അതേ വേദിയില്‍ ഉദ്ഘാടകയായി എത്തിയത് ചരിത്രനീതിയാണെന്നും സ്മൃതി ഇറാനി

മുംബൈ: ടെലിവിഷന്‍ രംഗത്ത് താന്‍ അനുയോജ്യല്ലെന്ന കാരണത്താല്‍ മാറ്റി നിര്‍ത്തിയപ്പോള്‍ പ്രമുഖ നിര്‍മ്മാതാവ് ഏകതാ കപൂറാണ് തന്നെ കൈപിടിച്ച് ഉയര്‍ത്തിയതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി. 17ാംമത് ടെലിവിഷന്‍ അവാര്‍ഡ് വിതരണം ചെയ്യവെയായിരുന്നു സ്മൃതിയുടെ പരാമര്‍ശം.

20 വര്‍ഷം ടെലിവിഷന്‍ മേഖലയില്‍ ജോലി ചെയ്തതാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയായതെന്നും സ്മൃതി പറഞ്ഞു. ക്യുങ്കി സാസ് ബി കബി ബാഹു എന്ന പരിപാടിയുടെ ഓഡീഷന് നിരവധി യുവതികള്‍ എത്തിയിരുന്നു. എന്നാല്‍ താന്‍ ഈ പരിപാടി അവതരിപ്പിക്കാന്‍ യോഗ്യയല്ലെന്ന് ഇതിന്റെ ടീം കണ്ടെത്തിയിരുന്നു. എന്നാല്‍ ഏകതാ കപൂര്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

2007ലെ ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡിന്റെ അവതാരകായിരുന്നു താനെന്നും സ്മൃതി ഇറാനി പറഞ്ഞു. അന്ന് അവതാരകായ താന്‍ മന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. എന്നാല്‍ ഇന്ന് താന്‍ അതേ സ്റ്റേജില്‍ ഉദ്ഘാടകയായി എത്തിയെന്നും സ്മൃതി ഇറാനി പറഞ്ഞു.

മുന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത സ്മൃതി ഇറാനി സാസു ബാഹു എന്ന ടിവി പരമ്പരയിലെ മുഖ്യകഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. തുള്‍സി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പരമ്പര 1800 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അവാര്‍ഡ് ചടങ്ങില്‍ ഏകതാ കപൂറും അക്കാലത്തെ മറ്റു സുഹൃത്തുക്കളും പുരസ്‌കാരവേദിയിലെത്തിയിരുന്നു. മന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത ചിത്രങ്ങളും പിന്നിട് ഏകതാ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com