മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റം : നരേന്ദ്രമോദി 

മാധ്യമ സ്വാതന്ത്ര്യം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള  സ്വാതന്ത്ര്യമല്ല.
മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റം : നരേന്ദ്രമോദി 

ചെന്നൈ : മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമ സ്വാതന്ത്ര്യം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള  സ്വാതന്ത്ര്യമല്ല.  ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. 
ജനതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോദി പറഞ്ഞു. 

പൊതുതാല്‍പര്യത്തിനുവേണ്ടി ശ്രദ്ധാപൂര്‍വം ബുദ്ധിയോടെ ഉപയോഗിക്കേണ്ടതാണു മാധ്യമ സ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തമ്മിലുള്ള ആരോഗ്യപരമായ മല്‍സരം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. എഴുതപ്പെടുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ഉറപ്പുവരുത്തേണ്ടത് എഡിറ്റര്‍മാരുടെ ഉത്തരവാദിത്തമാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. ചെന്നൈയില്‍ ദിനതന്തി ദിനപത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  

 ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി കെ പളനിസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com