കശ്മീരിലെ ഭീകരവാദം: 36.5 കോടി രൂപ മൂല്യമുളള അസാധുനോട്ടുകള്‍ പിടിച്ചെടുത്തു

ഇതുമായി ബന്ധപ്പെട്ട് ഒന്‍പത് ആളുകള്‍ അറസ്റ്റിലായതായി ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
കശ്മീരിലെ ഭീകരവാദം: 36.5 കോടി രൂപ മൂല്യമുളള അസാധുനോട്ടുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി :കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ 36.5 കോടി രൂപ മൂല്യമുളള അസാധുനോട്ടുകള്‍ കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഒന്‍പത് ആളുകള്‍ അറസ്റ്റിലായതായി ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പിടിച്ചെടുത്ത നോട്ടുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് തീഹാര്‍ ജയിലില്‍ കഴിയുന്ന വിഘടനവാദി നേതാക്കള്‍ക്കും കശ്മീരി ബിസിനസ്സുകാര്‍ക്കും ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. നോട്ടു അസാധുവാക്കലിന്റെ ഗുണദോഷങ്ങളെ സംബന്ധിച്ച് ദേശീയ തലത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് എന്‍ഐഎയുടെ അവകാശവാദം പുറത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com