അടുത്ത തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ലാലു പ്രസാദ് യാദവ്

2020ലെ ബീഹാര്‍ നിയമസഭാ  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവായിരിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്
അടുത്ത തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: 2020ലെ ബീഹാര്‍ നിയമസഭാ  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവായിരിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇതിനകം തന്നെ നേതൃഗുണവും വാക്‌വൈഭവും തെളിയിക്കാനായെന്നും തന്റെ മകനായതുകൊണ്ട് പറയുന്നതല്ലെന്നും ലാലു പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി തേജസ്വി യാദവിന്റെ നേതത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്ര പുറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.

മഹാസഖ്യത്തിന്റെ ഭാഗമായി രൂപപ്പെട്ട നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ്. പിന്നാലെ നിതീഷ് കുമാര്‍ ബിജെപി പിന്തുണ തേടിയതോടെ സഖ്യം തകരുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com