കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യം മറികടന്നാകരുത് ശൗചാലയ നിര്‍മ്മാണം: യുഎന്‍ പ്രതിനിധി

മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതില്‍ സ്വച്ഛ്ഭാരത് പദ്ധതി പരാജയമായിരുന്നു -  ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടുമാത്രം പരസ്യമായ മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കാനാകില്ലെന്നും ലിയോ ഹെള്ളര്‍
കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യം മറികടന്നാകരുത് ശൗചാലയ നിര്‍മ്മാണം: യുഎന്‍ പ്രതിനിധി

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഎന്‍ പ്രതിനിധി ലിയോ ഹെള്ളര്‍. മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതില്‍ സ്വച്ഛ്ഭാരത് പദ്ധതി പരാജയമായിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിക്കുകയായിരുന്നു ലിയോ.

എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യം മറികടന്നാകരുത് ശൗചാലയ നിര്‍മ്മാണത്തിന് പ്രാധാന്യം കൊടുക്കേണ്ടത്. രണ്ടാഴ്ചയ്ക്കിടെയുള്ള ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സമഗ്രമായ സമീപനം സര്‍ക്കാരിനുള്ളതായി തനിക്ക് തോന്നിയിട്ടില്ല. എല്ലായിടത്തും ഗാന്ധിജിയുടെ ചിത്രമുള്ള സ്വച്ഛ്ഭാരതിയുടെ ലോഗോ കണ്ടു. ആ കണ്ണടയുടെ ലെന്‍സുകള്‍ മനുഷ്യാവകാശത്തിന്റെതായി മാറ്റേണ്ട സമയമാണിതെന്നും ലിയോ പറഞ്ഞു. രണ്ടാഴ്ച നീണ്ട ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, എന്നിവിടങ്ങളും ചേരി പ്രദേശങ്ങളും സന്ദര്‍ശിച്ച് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളില്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടികജാതി - പട്ടിക വര്‍ഗക്കാര്‍ അനുഭവിക്കുന്ന വിവേചനവും ലിയോ ചൂണ്ടിക്കാണിക്കുന്നു. ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടുമാത്രം പരസ്യമായ മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കാനാകില്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.

അതേസമയം ലിയോയുടം പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. രാഷ്ട്രപിതാവിനെ അനാദരവായാണ് സ്വച്ഛ്ഭാരതി പദ്ധതിയുടെ ലോഗോയുമായി നടത്തിയതെന്നും ലിയോ തയ്യാറാക്കിയ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നുമാണ് സര്‍ക്കാര്‍ പുറത്തിറിക്കിയ പത്രകുറിപ്പില്‍ പറയുന്നു. സുരക്ഷിതമായ കുടിവെള്ളത്തിനും ശുചികരണത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗ പ്രത്യേക പ്രതിനിധിയാണ് ലിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com