ജെഎന്‍യുവില്‍ ബീഫ് ബിരിയാണി പാചകം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ പിഴ

അഡ്മിന്‍ ബ്ലോക്കിന്റെ മുന്‍വശത്ത് ബീഫ് ബിരിയാണി പാചകം ചെയ്തതിനാണ് ശിക്ഷ
ജെഎന്‍യുവില്‍ ബീഫ് ബിരിയാണി പാചകം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ പിഴ

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ ബീഫ് ബിരിയാണി പാചകം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ. സ്ഥാപനത്തിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നാലു വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തിയത്. 10000 രൂപവരെ പിഴ ഒടുക്കാനാണ് നോട്ടീസില്‍ പറയുന്നത്. 

അഡ്മിന്‍ ബ്ലോക്കിന്റെ മുന്‍വശത്ത് ബീഫ് ബിരിയാണി പാചകം ചെയ്തതിനാണ് ശിക്ഷ. കൂടാതെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഭക്ഷണം അവിടെവെച്ചു തന്നെ കഴിച്ചതായും നോട്ടീസില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര അച്ചടക്കലംഘനമാണ് നടന്നിരിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുളള പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കണമെന്നും താക്കീത് ചെയ്തു.  പത്തുദിവസത്തിനകം പിഴ ഒടുക്കണം.

ജൂണ്‍ 27ന് ആണ് സംഭവം. ക്യാംപസിലെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നേതാവായ മൊഹിത് പാണ്ഡ്യയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അഡ്മിന്‍ കേന്ദ്രമാക്കി തമ്പടിച്ചു. ഇതിനിടയിലാണ് ബീഫ് ബിരിയാണ് പാചകം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com