നോട്ട് അസാധുവാക്കാന്‍ മോദിയെ ഉപദേശിച്ച വ്യക്തിക്ക് മറ്റൊരു നിര്‍ദേശവുമുണ്ട്; ജോലി സമയത്തില്‍ മാറ്റം വേണം

നോട്ട് അസാധുവാക്കല്‍ വിജയിക്കാന്‍ ആറ് മണിക്കൂര്‍ ജോലി സമയം എന്നത് എല്ലാ മേഖലയിലും ഉറപ്പുവരുത്തണം
നോട്ട് അസാധുവാക്കാന്‍ മോദിയെ ഉപദേശിച്ച വ്യക്തിക്ക് മറ്റൊരു നിര്‍ദേശവുമുണ്ട്; ജോലി സമയത്തില്‍ മാറ്റം വേണം

നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിര്‍ദേശിച്ചതായി പറയപ്പെടുന്ന വ്യക്തിയാണ് അര്‍ത്ഥക്രാന്തി പ്രതിഷ്താന്‍ സ്ഥാപകന്‍ അനില്‍ ബോകില്‍. നോട്ട് അസാധുക്കല്‍ പ്രഖ്യാപനം വന്ന് ഒരു വര്‍ഷത്തിന് ശേഷം മറ്റൊരു നിര്‍ദേശമാണ് ഇയാള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. ജോലി സമയം ആറ് മണിക്കൂറാക്കുക. 

നോട്ട് അസാധുവാക്കല്‍ വിജയിക്കാന്‍ ആറ് മണിക്കൂര്‍ ജോലി സമയം എന്നത് എല്ലാ മേഖലയിലും ഉറപ്പുവരുത്തണം എന്നാണ് അനില്‍ ബോകില്‍ പറയുന്നത്. ഇങ്ങനെ ജോലി സമയം പബ്ലിക് സെക്ടറില്‍ ഉള്‍പ്പെടെ ആറ് മണിക്കൂര്‍ ആക്കുന്നതിലൂടെ ജിഡിപി നിരക്ക് മൂന്നിരട്ടിയായി ഉയര്‍ത്താം. കൂടാതെ തൊലിലവസങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നു. 

നോട്ട് അസാധുവാക്കല്‍ കേന്ദ്ര സര്‍ക്കാര്‍ രീതിയേയും ബോകില്‍ വിമര്‍ശിക്കുന്നു. ആയിരം നോട്ടുകള്‍ ആദ്യം പിന്‍വലിച്ചതിന് ശേഷം വിപണിയിലേക്ക് പുതിയ 200 രൂപ നോട്ടുകള്‍ ഇറക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഇതിന് ശേഷം 500 രൂപ നോട്ടുകളും പിന്‍വലിക്കണമായിരുന്നു എന്ന് ബോകില്‍ പറയുന്നു. 

വിപണിയിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പിന്‍വലിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം. പുതിയ 2000, 500 രൂപ നോട്ടുകള്‍ പകരമായി ഇറക്കിയെങ്കിലും നോട്ട് ക്ഷാമം ആഴ്ചകളോളം രാജ്യത്തെ പിടിച്ചുലച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com