നാല വര്‍ഷത്തിനുള്ളില്‍ എടിഎമ്മുകളും ഡെബിറ്റ് കാര്‍ഡുകളും ഇല്ലാതാകും; അമിതാഭ് കാന്ത് 

രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനവും 32ല്‍ താഴെ പ്രായമുള്ളവരായതിനാല്‍ യുഎസ് യൂറോപ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ആനുകൂല്യമുണ്ടെന്നും അമിതാഭ്
നാല വര്‍ഷത്തിനുള്ളില്‍ എടിഎമ്മുകളും ഡെബിറ്റ് കാര്‍ഡുകളും ഇല്ലാതാകും; അമിതാഭ് കാന്ത് 

രാജ്യത്ത് എടിഎമ്മുകളും ഡെബിറ്റ് കാര്‍ഡുകളും അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രസക്തമാകുകയും ആളുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ ആരംഭിക്കുകയും ചെയ്യുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനവും 32ല്‍ താഴെ പ്രായമുള്ളവരായതിനാല്‍ യുഎസ് യൂറോപ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ആനുകൂല്യമുണ്ടെന്നും അമിതാഭ് പറഞ്ഞു. 
മൊബൈല്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള പ്രവണത ആളുകളില്‍ ഉണ്ടായിതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 7.5 എന്ന നിരക്കില്‍ വളരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൊയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസില്‍ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിതാഭ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com