മോദി എന്തും പറയട്ടേ കാര്യമാക്കേണ്ട; ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം: രാഹുല്‍ ഗാന്ധി

മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതല്ലാതെ പ്രധാനമന്ത്രി പദവിയെ അനാദരിക്കുന്ന ഒന്നും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉപാധ്യക്ഷന്‍
മോദി എന്തും പറയട്ടേ കാര്യമാക്കേണ്ട; ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം: രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതല്ലാതെ പ്രധാനമന്ത്രി പദവിയെ അനാദരിക്കുന്ന ഒന്നും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തര ഗുജറാത്തിലെ ബനസ്‌കന്ദയില്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടിമിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും ബിജെപിയെ അസ്വസ്ഥമാക്കുന്നതും ഉള്‍പ്പെടെ എന്തൊക്കെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയാലും പ്രധാനമന്ത്രി പദത്തെ അവഹേളിക്കുന്ന യാതൊരു നീക്കവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അതേസമയം, നരേന്ദ്ര മോദി പ്രതിപക്ഷത്തായിരുന്ന സമയത്ത് പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. നമ്മെക്കുറിച്ച് മോദി എന്തു പറയുന്നു എന്നതു കാര്യമാക്കേണ്ടതില്ല,രാഹുല്‍ പറഞ്ഞു. 

ഗുജറാത്ത് വികസന മാതൃകയെ വിമര്‍ശിച്ച തന്റെ നിലപാട് ആവര്‍ത്തിച്ച രാഹുല്‍, ഇക്കാര്യത്തില്‍ വസ്തുതകളാണ് തങ്ങള്‍ പറയുന്നതെന്ന് വ്യക്തമാക്കിയ രാഹുല്‍ ഇക്കാര്യത്തില്‍ വസ്തുതകളാണ് തങ്ങള്‍ പറയുന്നതെന്നും പറഞ്ഞു. ഗുജറാത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വഴിതെറ്റിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇവിടെയിരിക്കുന്ന നിങ്ങളെ നോക്കിയാല്‍ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ മാത്രമേ എനിക്കു കാണാനാകുന്നുള്ളൂ. എന്നാല്‍ 
ബിജെപിയുടെ ഇത്തരം യോഗങ്ങളില്‍ ഇതല്ല സ്ഥിതി. മുഖത്ത് പുഞ്ചിരിയുടെ ലാഞ്ഛന പോലുമില്ലാതെയാണ് ബിജെപിയുടെ സോഷ്യല്‍ മിഡിയ ടീമംഗങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കാറ് രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com