മുംബൈ: ശിശുദിനത്തില്‍ മിഠായി വിതരണവും പുസ്തക വിതരണവും പതിവാണ്. എന്നാല്‍ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ മകന് 1.30 കോടി രൂപ വിലമതിക്കുന്ന ജീപ്പ് സമ്മാനമായി നല്‍കിയാണ് സെയ്ഫ് അലി ഖാന്‍ വ്യത്യസ്തനായത്. ചുവന്ന നിറത്തിലുളള ആഡംബര വാഹനമായ എസ്ആര്‍ടി ജീപ്പാണ് തന്റെ മകന്‍ ടൈമൂറിന് ശിശുദിന സമ്മാനമായി നടന്‍ നല്‍കിയത്.
ഡിസംബര്‍ 20 ന് ഒരു വയസ് തികയുന്ന ടൈമൂറിന്റെ ചുവന്ന നിറത്തോടുളള ഇഷ്ടമാണ് ഈ കളര്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് കാറിനെ കുറിച്ചുളള വാര്‍ത്താമാധ്യമങ്ങളുടെ ചോദ്യത്തിന് സെയ്ഫ് അലി ഖാന്‍ മറുപടി നല്‍കി. സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ദമ്പതികളുടെ മകനാണ് ടൈമൂര്‍. ഡിസംബര്‍ 20 ന് നടക്കുന്ന ടൈമൂറിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം വമ്പിച്ച പരിപാടിയാക്കി മാറ്റാനും ഇരുവര്‍ക്ക് പദ്ധതിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ