'നിങ്ങളുടെ ബോസ് നിങ്ങളെ നിശബ്ദയാക്കുന്നത് നാണക്കേടാണ്'; നിര്‍മലയ്ക്കും മോദിക്കും നേരെ വിമര്‍ശനവുമായി രാഹുല്‍

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പ്രതിരോധ മന്ത്രി ഉപയോഗിച്ച വാക്കുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
'നിങ്ങളുടെ ബോസ് നിങ്ങളെ നിശബ്ദയാക്കുന്നത് നാണക്കേടാണ്'; നിര്‍മലയ്ക്കും മോദിക്കും നേരെ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി; ദേശീയ രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ് റാഫേല്‍ യുദ്ധ വിമാനക്കരാര്‍. കരാറിനെതിരേയുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ നാണംകെട്ടതും അടിസ്ഥാനരഹിതവുമാണെന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പ്രതിരോധ മന്ത്രി ഉപയോഗിച്ച വാക്കുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ ബോസ് നിങ്ങളെ നിശബ്ദയാക്കുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് നിര്‍മല സീതാരാമനോട് രാഹുല്‍ പറയുന്നത്. 

നിര്‍മലയെ നിശബ്ദമാക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് ഇതിലൂടെ രാഹുല്‍ വിമര്‍ശിക്കുന്നത്. ഇതിനൊപ്പം കരാറിനെക്കുറിച്ച് മൂന്ന് ചോദ്യങ്ങളും ട്വിറ്ററിലൂടെ അദ്ദേഹം ചോദിക്കുന്നണ്ട്. ഓരോ റാഫേല്‍ വിമാനത്തിന്റേയും വില എത്രയാണെന്നും പാരീസില്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായി പ്രധാനമന്ത്രി സിസിഎസ്സിന്റെ അനുവാദം ചോദിച്ചിരുന്നോയെന്നുമാണ് രാഹുലിന്റെ ചോദ്യക്കുന്നത്. അനുഭവസമ്പന്നരായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡിനെ ഒഴിവാക്കിക്കൊണ്ട് മുന്‍ പരിചയമില്ലാത്ത വ്യാവസായികള്‍ക്ക് നല്‍കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളെല്ലാം കുറിക്കു കൊള്ളുന്നതാണ്. നിര്‍മലയുടെ വാക്കുകള്‍ എടുത്ത് അവരുടെ ബോസിന് നേരെ പ്രയോഗിച്ചതിനും വലിയ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.   

കരാറിലുള്ള ക്രമക്കേട് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തന്നെയാണ് രാഹുലിന്റെ ട്വിറ്ററില്‍ പ്രതിധ്വനിക്കുന്നത്. കഴിഞ്ഞ യുപിഎ ഭരണകാലത്ത് 10.2 ബില്യണ്‍ ഡോളറിന് 126 റാഫേല്‍ യുദ്ധവിമാനം വാങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ബിജെപിയുടെ കരാറില്‍ 8.7 ബില്യണ്‍ ഡോളറിന് 36 യുദ്ധവിമാനങ്ങള്‍ മാത്രമാണ് വാങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കുറഞ്ഞ വിലക്കാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com