മോദി സര്‍ക്കാരിന് എപ്പോള്‍ തുടങ്ങി ഈ മൂഡീസ് പ്രേമം?;ചോദ്യം ഉന്നയിച്ച് പി ചിദംബരം

ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസിനെ പ്രശംസിച്ച മോദിസര്‍ക്കാരിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം
മോദി സര്‍ക്കാരിന് എപ്പോള്‍ തുടങ്ങി ഈ മൂഡീസ് പ്രേമം?;ചോദ്യം ഉന്നയിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസിനെ പ്രശംസിച്ച മോദിസര്‍ക്കാരിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. മാസങ്ങള്‍ക്ക് മുന്‍പ് സാമ്പത്തികനില നിര്‍ണയിക്കുന്ന മൂഡീസിന്റെ രീതിയെ ബിജെപി സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. നിരവധി പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിച്ചിട്ടും റേറ്റിങ് ഉയര്‍ത്താത്ത മൂഡീസിന്റെ നടപടിയെയാണ് ബിജെപി ചോദ്യം ചെയ്തത്. മൂഡീഡിന്റെ നിര്‍ണയ രീതിയില്‍ അപാകത ഉണ്ടെന്ന് വരെ ബിജെപി ആരോപിച്ചു. അന്നത്തെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്താ ദാസ് ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് മൂഡീസിന് കത്ത് അയച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ഇപ്പുറം ഇന്ത്യയുടെ വായ്പക്ഷമത തോത് ഉയര്‍ത്തി റേറ്റിങ് പരിഷ്‌ക്കരിച്ച മൂഡീസിനെ പ്രശംസ കൊണ്ട് മൂടുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഇരട്ടത്താപ്പും പരിഹാസ്യജനകമാണെന്നും ചൂണ്ടികാണിച്ചാണ് പി ചിദംബരം രംഗത്തുവന്നത്.

സാമ്പത്തികവളര്‍ച്ച നിരക്ക് ചൂണ്ടികാണിച്ചാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. എന്നാല്‍ ഈ മൂഡീസ് തന്നെയാണ് നടപ്പുസാമ്പത്തിക വര്‍ഷം 6.7 ശതമാനം വളര്‍ച്ച പ്രവചിച്ചത്. ഇതിന് മുന്‍പ് എട്ടുശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാണ് 6.7 ശതമാനമായി താഴ്ന്നത്. അങ്ങനെയെങ്കില്‍ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ റേറ്റിങ് ഉയര്‍ത്തിയതിന്റെ സാംഗത്യം ചിദംബരം ചോദ്യം ചെയ്തു.

സമ്പദ് വ്യവസ്ഥയുടെ സൂചകങ്ങളായ തൊഴില്‍, നിക്ഷേപം, വായ്പവളര്‍ച്ച എന്നിവയെ അടിസ്ഥാനമാക്കി സാമ്പത്തികനില നിശ്ചയിക്കുന്നതാണ് പതിവ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇവയെല്ലാം ഇപ്പോള്‍ പ്രതികൂലമാണ്. എന്നിട്ടും റേറ്റിങ് ഉയര്‍ത്തിയത് എങ്ങനെയാണെന്നും ചിദംബരം ചോദിച്ചു. ആസ്തി രൂപീകരണം ഇടിഞ്ഞതിന് പുറമേ വന്‍കിട പദ്ധതികള്‍ നിലച്ചിരിക്കുന്ന അവസ്ഥയാണ് ഇന്ത്യയില്‍ പ്രകടമായിരിക്കുന്നതെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടികാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com