എട്ടാംക്ലാസുകാരന്റെ ബാഗില്‍ പാമ്പ്; പേടിച്ച് വിറച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും

ക്ലാസ് സമയത്ത് പുസ്തകം എടുക്കാനായി ബാഗില്‍ കയ്യിട്ടപ്പോള്‍ പ്രവീണിന്റെ കയ്യില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെടുകയായിരുന്നു.
എട്ടാംക്ലാസുകാരന്റെ ബാഗില്‍ പാമ്പ്; പേടിച്ച് വിറച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും

ഹൈദരാബാദ്: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ബാഗില്‍ പാമ്പിനെ കണ്ടെത്തി. ഹൈദരാബാദിലെ ജഗിത്യലയിലുള്ള ലമ്പടിപ്പള്ളി സ്‌കൂളിലെ വിദ്യാര്‍ത്ഥി പ്രവീണിന്റെ ബാഗിലാണ് പാമ്പ് കയറിക്കൂടിയത്. ക്ലാസ് സമയത്ത്
പുസ്തകം എടുക്കാനായി ബാഗില്‍ കയ്യിട്ടപ്പോള്‍ പ്രവീണിന്റെ കയ്യില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെടുകയായിരുന്നു.

അത് എന്താണെന്നറിയാന്‍ ബാഗിന് പുറത്തേക്കെടുത്തപ്പോഴാണ് തന്റെ കയ്യില്‍ തട്ടിയത് പാമ്പാണെന്ന് പ്രവീണിന് മനസിലായത്. ഇത് കണ്ട് ഭയന്ന് ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപികയും അലറിവിളിച്ച് പുറത്തേക്കോടിയപ്പോഴാണ് മറ്റുള്ളവര്‍ വിവരമറിയുന്നത്.

ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. ബാഗില്‍ പതുങ്ങിയിരുന്ന പാമ്പ് തുടര്‍ന്ന് ക്ലാസ്‌റൂമില്‍ തന്നെ മറ്റു ബാഗുകള്‍ക്കിടയില്‍ പതുങ്ങിക്കൂടുകയായിരുന്നു. കുറ്റിക്കാടുകള്‍ക്കിടയിലാണ് പ്രവീണിന്റെ വീട്. അതുകൊണ്ട് വീട്ടില്‍ നിന്ന് തന്നെയാകാം കുട്ടിയുടെ ബാഗില്‍ പാമ്പ് കയറിപ്പറ്റിയതെന്ന് നിഗമനത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com