ഗുജറാത്തില്‍ വഴിതെറ്റിക്കാന്‍ ബിജെപി എല്ലാ അടവുകളും പ്രയോഗിക്കും; കരുതിയിരിക്കാന്‍ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ഗുജറാത്തിന്റെ വികസനം എന്ന അജന്‍ണ്ടയെ മുന്‍നിര്‍ത്തിയുളള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുമായി മുന്നോട്ടുപോകുക.
ഗുജറാത്തില്‍ വഴിതെറ്റിക്കാന്‍ ബിജെപി എല്ലാ അടവുകളും പ്രയോഗിക്കും; കരുതിയിരിക്കാന്‍ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വികസന അജന്‍ണ്ടയില്‍ നിന്നും വ്യതിചലിക്കരുത് എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. 

ഗുജറാത്തിന്റെ വികസനം എന്ന അജന്‍ണ്ടയെ മുന്‍നിര്‍ത്തിയുളള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുമായി മുന്നോട്ടുപോകുക. ഇതില്‍ നിന്നും വ്യതിചലിക്കുന്നത് പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ വഴിതെറ്റിക്കാന്‍ ബിജെപി ശ്രമിക്കും. അതിനാല്‍ കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിനുളള പ്രമേയത്തിന് അംഗീകാരം നല്‍കിയിരുന്നു. ഡിസംബര്‍ 31 നകം നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന നിലയിലുളള സമയക്രമമാണ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com