രാഷ്ട്രപതിയുടെ അരുണാചല്‍ സന്ദര്‍ശനം: ചൈനയ്ക്ക് അസ്വസ്ഥത

ചൈനയുടെ എതിര്‍പ്പുകളെ ഇന്ത്യ തളളികളഞ്ഞു.അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ നേതാക്കന്‍മാര്‍ക്ക്  സ്വതന്ത്രമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്താമെന്നും ഇന്ത്യ
രാഷ്ട്രപതിയുടെ അരുണാചല്‍ സന്ദര്‍ശനം: ചൈനയ്ക്ക് അസ്വസ്ഥത

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതില്‍ ചൈനക്ക് അസ്വസ്ഥത. ഉഭയകക്ഷി ബന്ധം നിര്‍ണായകഘട്ടത്തിലുടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിത്തര്‍ക്കം വഷളാക്കരുതെന്ന്് ചൈന മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ചയാണ് കോവിന്ദ് അരുണാചലില്‍ എത്തിയത്.

ചൈന അരുണാചലിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതിര്‍ത്തി സംബന്ധിച്ച ഞങ്ങളുടെ നിലപാട് സ്ഥിരയുള്ളതാണ് . ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ്ങ് ബീജിങ്ങില്‍ മാധ്യമങ്ങളോട് പറഞ്ഞു. അരുണാചല്‍ തെക്കന്‍ ടിബറ്റാണെന്നും അത് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നുമാണ് ചൈനയുടെ അവകാശ വാദം. അതേസമയം ചൈനയുടെ എതിര്‍പ്പുകളെ ഇന്ത്യ തളളികളഞ്ഞു.അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ നേതാക്കന്‍മാര്‍ക്ക്  സ്വതന്ത്രമായി ഇവിടെ സന്ദര്‍ശനം നടത്താമെന്നും ഇന്ത്യ തുറന്നടിച്ചു. 

കഴിഞ്ഞാഴ്ച പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും മാസങ്ങള്‍ക്കു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞ മാസം ടിബറ്റന്‍ ആധ്യത്മികാചാര്യന്‍ ദലൈലാമയും അരുണാചല്‍ സന്ദര്‍ശിച്ചപ്പോഴും ചൈന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com