കയ്യേറ്റം ഒഴിപ്പിക്കാന്‍ ഹനുമാന്‍ പ്രതിമ മാറ്റണമെന്ന് കോടതി;  ജുഡിഷ്യറി ജിഹാദാണെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍

കയ്യേറ്റം ഒഴിപ്പിക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനുമുള്ള കോടതി നിര്‍ദേശത്തെ ഹിന്ദുവിനെതിരായ മറ്റൊരു കടന്നു കയറ്റത്തിന്റെ ഉദാഹരണമായാണ് പലരും കണ്ടത്
കയ്യേറ്റം ഒഴിപ്പിക്കാന്‍ ഹനുമാന്‍ പ്രതിമ മാറ്റണമെന്ന് കോടതി;  ജുഡിഷ്യറി ജിഹാദാണെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് 108 അടി ഉയരത്തില്‍ ഡല്‍ഹിയിലെ കരോള്‍ ഭാഗിലുള്ള ഹനുമാന്‍ പ്രതിമ. എന്നാല്‍ ഈ ഹനുമാന്‍ പ്രതിമയ്ക്ക് ചുറ്റുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ഈ ഹനുമാന്‍ പ്രതിമ ഇവിടെ നിന്നും വിമാനമാര്‍ഗം മാറ്റാനുള്ള സാധ്യത പരിഗണിക്കണമെന്ന നിര്‍ദേശമാണ് ഡല്‍ഹി ഹൈക്കോടതി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിയത്.

പക്ഷേ കയ്യേറ്റം ഒഴിപ്പിക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനുമുള്ള കോടതി നിര്‍ദേശത്തെ ഹിന്ദുവിനെതിരായ മറ്റൊരു കടന്നു കയറ്റത്തിന്റെ ഉദാഹരണമായാണ് പലരും കണ്ടത്. ഇപ്പോള്‍ കോടതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍. 

ഹനുമായി പ്രതിമയ്ക്ക് ചുറ്റുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം. ഒരിടത്തെങ്കിലും നിയമം നടപ്പിലാകുന്നുണ്ട് എന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ തെളിയിച്ചാല്‍, ഡല്‍ഹിയിലെ ജനങ്ങളുടെ ചിന്താഗതി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

എന്നാല്‍ ജുഡീഷ്യറി ജിഹാദാണ് ഇന്ത്യയില്‍ നടക്കുന്നത് എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളുമായാണ് ചിലര്‍ രംഗത്തെത്തുന്നത്. ജമാ മസ്ജിദ് മാറ്റാന്‍ പറയാനുള്ള ധൈര്യം ജഡ്ജിക്കുണ്ടോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com