ആ ചായ വില്‍പ്പനക്കാരന്റെ നേതൃത്വത്തിലാണ് ഇന്ത്യ കുതിക്കുന്നത്: സ്മൃതി ഇറാനി 

മൂഡി റേറ്റിംഗില്‍ ഇന്ത്യ കുതിക്കുകയും വ്യവസായ സൗഹൃദരാജ്യമായി മാറിയിത് ഇതേ ചായ വില്‍പ്പനക്കാരന്‍ രാജ്യം ഭരിക്കുമ്പോഴാണെന്നും സ്മൃതി ഇറാനി
ആ ചായ വില്‍പ്പനക്കാരന്റെ നേതൃത്വത്തിലാണ് ഇന്ത്യ കുതിക്കുന്നത്: സ്മൃതി ഇറാനി 

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായക്കാരനാക്കി ചിത്രീകരിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂഡി റേറ്റിംഗില്‍ ഇന്ത്യ കുതിക്കുകയും വ്യവസായ സൗഹൃദരാജ്യമായി മാറിയിത് ഇതേ ചായ വില്‍പ്പനക്കാരന്‍ രാജ്യം ഭരിക്കുമ്പോഴാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വികസനത്തിന്റെ പാതയില്‍ ബിജെപി മുന്നോട്ട് കുതിക്കുമ്പോള്‍ ബിജെപിയെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും സ്മൃതി പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങളെ ആദ്യമായല്ല കോണ്‍ഗ്രസ് ഇത്തരത്തില്‍ കളിയാക്കുന്നത്. ഇതിന് ജനം മറുപടി പറയുക ബാലറ്റിലൂടെയായിരിക്കും. കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാസികയിലാണ് മോദിയെ പരിഹസിച്ചുള്ള ട്രോള്‍ വന്നത്. സംഭവം വിവാദമായതിന് പിന്നാലെ ട്രോള്‍ പിന്‍വലിച്ചെങ്കിലും ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്.

യുഎസ് പ്രസിഡന്റ് ട്രംപ്, ബ്രിട്ടന്‍ പ്രധാനമന്ത്രി തെരസേ മെ എന്നിവര്‍ക്കൊപ്പം മോദി നില്‍ക്കുന്ന ചിത്രമായിരുന്നു ട്രോളിനായി ഉപയോഗിച്ചത്. എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ മാന്യത കൈവിടരുതെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ട്രോള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com