ട്രേഡ് യൂണിയന്‍ നേതാവും സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ സുകോമള്‍ സെന്‍ അന്തരിച്ചു

അഖിലേന്ത്യാ ഗവണ്‍മെന്റ് എംപ്‌ളോയീസ് ഫെഡറേഷന്‍ രൂപീകരിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് സുകോമള്‍ സെന്‍
ട്രേഡ് യൂണിയന്‍ നേതാവും സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ സുകോമള്‍ സെന്‍ അന്തരിച്ചു

ന്യൂഡല്‍ഹി : പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സിപിഎകേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനുമായ സുകോമള്‍ സെന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. മുന്‍ രാജ്യസഭാംഗമായ സുകോമള്‍സെന്‍ ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷനുമായി ബന്ധമുള്ള ഇന്റര്‍നാഷണല്‍ ഓഫ് പബ്‌ളിക് ആന്‍ഡ് അലൈഡ് എംപ്‌ളോയീസിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ്. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമാണ് അദ്ദേഹം. 

സുകുമാര്‍ സെന്നിന്റെയും റോമാ സെന്നിന്റെയും മകനായി പശ്ചിമ ബംഗാളിലാണ് സുകോമള്‍ സെന്നിന്റെ ജനനം. ഇംഗ്‌ളീഷില്‍ ബിരുദാനന്തര ബിരുദവും റഷ്യന്‍ 'ഭാഷയില്‍ ഡിപ്‌ളോമയും സെന്‍ നേടിയിട്ടുണ്ട്. 1982 മുതല്‍ 1994 വരെയുള്ള കാലയളവില്‍ സെന്‍ രാജ്യസഭാംഗമായിരുന്നു. 

അഖിലേന്ത്യാ ഗവണ്‍മെന്റ് എംപ്‌ളോയീസ് ഫെഡറേഷന്‍ രൂപീകരിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് സുകോമള്‍ സെന്‍. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ആധികാരികമായ കൃതിയായ ഇന്‍സെപ്ഷന്‍ ആന്റ് ഗ്രോത്ത് ഓഫ് ട്രേഡ് യൂണിയന്‍ മൂവ്‌മെന്റിന്റെ രചയിതാവാണ്. വര്‍ക്കിംഗ് ക്ലാസ് ഓഫ് ഇന്ത്യ : ഹിസ്റ്ററി ഓഫ് എമര്‍ജന്‍സ് ആന്റ് മൂവ്‌മെന്റ് 1830-1990, മെയ് ഡേ ആന്റ് ഏയ്റ്റ് ഹവേഴ്‌സ് സ്ട്രഗിള്‍ ഇന്‍ ഇന്ത്യ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com