ഫറൂഖ് അബ്ദുള്ളയുടെ നാവറുക്കന്നയാള്‍ക്ക് 21 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് തീവ്രവാദ വിരുദ്ധ മുന്നണി പ്രസിഡന്റ് 

ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനകള്‍ പാകിസ്ഥാനെ അനുകൂലിക്കുന്നതും ആര്‍എസ്എസിനെ എതിര്‍ക്കുന്നതുമാണ് എന്ന് ശാന്തിലിയ പറഞ്ഞു
ഫറൂഖ് അബ്ദുള്ളയുടെ നാവറുക്കന്നയാള്‍ക്ക് 21 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് തീവ്രവാദ വിരുദ്ധ മുന്നണി പ്രസിഡന്റ് 

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ നിലപാടെടുത്ത ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നാവറുക്കുന്നയാള്‍ക്ക് 21 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് തീവ്രവാദ വിരുദ്ധ മുന്നണി പ്രസിഡന്റ് വിരേഷ് ശാന്തിലിയ. ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനകള്‍ പാകിസ്ഥാനെ അനുകൂലിക്കുന്നതും ആര്‍എസ്എസിനെ എതിര്‍ക്കുന്നതുമാണ് എന്ന് ശാന്തിലിയ പറഞ്ഞു. 

ഇന്ത്യയെ ഒറ്റുന്നയാളാണ് ഫറൂഖ് അബ്ദുള്ള. കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിക്കണം. അബ്ദുള്ളയുടെ നാവ് അരിയുന്നവര്‍ക്ക് ഞാന്‍ 21 ലക്ഷം പുരസ്‌കാരമായി നല്‍കും,ശാന്തിലിയ പറഞ്ഞു. 

ബ്രിട്ടീഷ് ഭരണകാലത്ത് അവരുമായി രഹസ്യധാരണ പുലര്‍ത്തുകയും ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വേളയില്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്ത ആര്‍എസ്എസ് ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് ഫറൂഖ് അബ്ദുള്ള ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശാന്തിലിയ അദ്ദേഹത്തിന്റെ നാവരിയാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

വര്‍ഗീയ രാാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും കളിക്കുകയും വഴി ആര്‍.എസ്.എസും ബിജെപി ഉള്‍പ്പെടെയുള്ള അവരുടെ അനുയായികളും ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുകയാണ.്  സംഘപരിവാര്‍ നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്ക് കുഴലൂതുകയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com