ലക്ഷ്യം കീഴടക്കി ബ്രഹ്മോസ്‌ ഇന്ത്യ സുഖോയ് 30; ലോക ശക്തിയാകാന്‍ ഇന്ത്യ

ശബ്ദാതിവേഗ മിസൈലായ  ബ്രഹ്മോസ് ഇന്ത്യ സുഖോയ് 30 വിമാനത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു.ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ചായിരുന്നു പരീക്ഷണം
ലക്ഷ്യം കീഴടക്കി ബ്രഹ്മോസ്‌ ഇന്ത്യ സുഖോയ് 30; ലോക ശക്തിയാകാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈലായ  ബ്രഹ്മോസ് ഇന്ത്യ സുഖോയ് 30 വിമാനത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു.ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ചായിരുന്നു പരീക്ഷണം.ശബ്ദാതിവേഗ മിസൈല്‍ ദീര്‍ഘദൂര വിമാനത്തില്‍ ഘടിപ്പിക്കുന്നത് ലോകത്ത് തന്നെ ഇതാദ്യമാണ്.

സുഖോയും ബ്രഹ്മോസും തമ്മില്‍ സംയോജിപ്പിക്കുന്ന ദൗത്യം ഇന്ത്യ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് വിജയകരമായ പരീക്ഷിച്ചതോടെ ഇന്ത്യന്‍ സേന വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു ബ്രഹ്മോസ് സുഖോയ് സംയോജനം. 

2500കിലോയാണ് ഭാരം. 8.4 മീറ്റര്‍ നീളവും 0.6 മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് മണിക്കൂറില്‍ 3200 കിലോ മീറ്റര്‍ വേഗമാണുള്ളത്. റഷ്യയും ഇന്ത്യയും സംയുക്തമായാണ് മിസൈല്‍ നിര്‍മ്മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com