"പ്രതിമകളെ കത്തിക്കില്ല ഞങ്ങള്‍ കൊല്ലുകയേയുള്ളു"; രാജസ്ഥാനില്‍ നഹര്‍ഗഢ് കോട്ടയില്‍ മൃതദേഹം; അരികില്‍ പദ്മാവതി വിരുദ്ധ മുദ്രാവാക്യങ്ങള്‍

നഹര്‍ഗഢ് കോട്ടയില്‍ പദ്മാവതിക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിവച്ച കല്ലുകള്‍ക്കരികില്‍ മൃതദേഹം കണ്ടെത്തി
"പ്രതിമകളെ കത്തിക്കില്ല ഞങ്ങള്‍ കൊല്ലുകയേയുള്ളു"; രാജസ്ഥാനില്‍ നഹര്‍ഗഢ് കോട്ടയില്‍ മൃതദേഹം; അരികില്‍ പദ്മാവതി വിരുദ്ധ മുദ്രാവാക്യങ്ങള്‍

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര ചിത്രം പദ്മാവതിയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക്. രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ പദ്മാവതിക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിവച്ച കല്ലുകള്‍ക്കരികില്‍ മൃതദേഹം കണ്ടെത്തി. തൂങ്ങി നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം. ജയ്പുരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണു നഹര്‍ഗഢ് കോട്ട.

ഒരു പാറയില്‍ 'പദ്മാവതിയെ എതിര്‍ത്ത്' എന്നും മറ്റൊന്നില്‍ 'പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളുവെന്നും എഴുതിവെച്ചിട്ടുണ്ട്. മരിച്ചയാളേയും ആത്മഹത്യയാണോ കൊലപാതകമാണോ എന്നതും തിരിച്ചറിഞ്ഞിട്ടില്ല. 

എന്നാലിതു ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിങ് മക്രാന പ്രതിരിച്ചു. സംഭവത്തെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ രീതി കൈവിട്ടുപോയെന്ന് ബിജെപി പ്രതികരിച്ചു. സാഹചര്യങ്ങളുടെ ഗുണഫലം മറ്റാരോ എടുക്കുകയാണെന്നും ബിജെപി നേതാവ് വൈഭവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതൊരു പ്രേതകഥയെ അനുസ്മരിപ്പിക്കുന്നുവെന്നും ന്മള്‍ ജനാധിപത്യത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും സംവിധായകന്‍ ശ്യാം ബനഗല്‍ പ്രതികരിച്ചു. 
അതിനിടെ, പ്രതിഷേധക്കാര്‍ ഡല്‍ഹി ആസാദ്പുരില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ കോലം കത്തിച്ചു. 

രജപുത്ര രാജ്ഞി പദ്മിനിയെ അപമാനിക്കുകയാണ് ചിത്രം എന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം രജപുത്രര്‍ ആരംഭിച്ച പ്രതിഷേധം ബിജെപിയും തീവ്ര ഹിന്ദുസംഘടനകളും രാഷ്ട്രീയ വിവാദമാക്കി മാറ്റുകയായികരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com