ഹെല്‍മറ്റ് ധരിച്ചില്ല: ബൈക്ക് യാത്രികന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം (വീഡിയോ)

സംഭവത്തെ തുടര്‍ന്ന് ട്രാഫിക് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട് 
ഹെല്‍മറ്റ് ധരിച്ചില്ല: ബൈക്ക് യാത്രികന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം (വീഡിയോ)

കന്യാകുമാരി: ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ബൈക്ക് യാത്രികന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് നാടിനെ നടുക്കിയ സംഭവം. 

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലെ യാത്രക്കാരന് നേരെയാണ് പൊലീസ് പിന്നില്‍ നിന്നും ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്ക് സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ രാകേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രാഫിക് പൊലീസുകാരന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ബൈക്കിന്റെ ബാലന്‍സ് നഷ്ടമായെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകായിരുന്നു. പൊലീസുകാരന്റെ മര്‍ദ്ദനം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

സംഭവത്തെ തുടര്‍ന്ന് ട്രാഫിക് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com