ഗുജറാത്തില്‍ മദ്യനിരോധനം വാക്കില്‍ മാത്രം; തെരഞ്ഞടുപ്പ് കാലത്ത് പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ മദ്യം

ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പൊലീസ് പിടികൂടിയത് രണ്ടുകോടിയില്‍ അധികം വിലമതിക്കുന്ന മദ്യകുപ്പികള്‍
ഗുജറാത്തില്‍ മദ്യനിരോധനം വാക്കില്‍ മാത്രം; തെരഞ്ഞടുപ്പ് കാലത്ത് പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ മദ്യം

ഗാന്ധി നഗര്‍: ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പൊലീസ് പിടികൂടിയത് രണ്ടുകോടിയില്‍ അധികം വിലമതിക്കുന്ന മദ്യകുപ്പികള്‍. 75, 968 മദ്യകുപ്പികള്‍ ഇതുവരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 24 ലക്ഷം രൂപയുടെ മദ്യമാണ് പിടികൂടിയത്

ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കെയാണ് കോടിക്കണക്കിന് രൂപയുടെ വ്യാജമദ്യം ഒഴുകിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായി വ്യാജമദ്യം ഒഴുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥനത്തിലായിരുന്നു പരിശോധന. വോട്ടര്‍മാരെ സ്വാധിനിക്കാനാണ് വ്യാജമദ്യം ഒഴുക്കുന്നതെന്ന നിഗമനത്തിലാണ് കമ്മീഷന്‍. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് മദ്യസുലഭമായി ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഡിസംബര്‍ 9നും 14നും രണ്ടുഘട്ടങ്ങളായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com