ജനപങ്കാളിത്തമില്ലാതെ മോദിയുടെ റാലികള്‍; ആളെക്കൂട്ടാന്‍ പുതിയ ക്യാമ്പയിനുമായി ബിജെപി

ഗുജറാത്തില്‍ പ്രധാനമന്ത്രി മോദി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാപരണ റാലികളില്‍ വന്‍ ജനപങ്കാളിത്ത കുറവ്
ജനപങ്കാളിത്തമില്ലാതെ മോദിയുടെ റാലികള്‍; ആളെക്കൂട്ടാന്‍ പുതിയ ക്യാമ്പയിനുമായി ബിജെപി

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രധാനമന്ത്രി മോദി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാപരണ റാലികളില്‍ വന്‍ ജനപങ്കാളിത്ത കുറവ് എന്ന പ്രാചാരണം ശക്തമായതിന് പിന്നാലെ ആളെക്കൂട്ടാന്‍ പുതിയ ക്യാമ്പയിനുമായി ബിജെപി. കഴിഞ്ഞ ദിവസങ്ങളില്‍ മോദി പങ്കെടുത്ത രണ്ടു റാലികളിലും ജനപങ്കാളിത്തം കുറവായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ സഹിതം എതിര്‍ കക്ഷികള്‍ പുറത്തുവിട്ടിരുന്നു. ഇത് മറികടക്കാനാണ് പുതിയ തന്ത്രവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. വരൂ ഗുജറാത്തിന്റെ മകനെ കാണു എന്ന് അനൗണ്‍സ് ചെയ്തുകൊണ്ട് വേദികള്‍ക്ക് ചുറ്റിലും പ്രവര്‍ത്തകര്‍ വാഹന പ്രചാരണം നടത്തുന്നുണ്ട്. റേഡിയോ സ്‌റ്റേഷനുകളില്‍ കൂടി പ്രധാനമന്ത്രിയുടെ പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയിപ്പും നല്‍കുന്നുണ്ട്. 
 
ഏറ്റവും വലിയ വോട്ടു ബാങ്കുകളില്‍ ഒന്നായ പട്ടേല്‍ വിഭാഗത്തിന്റെ പിണക്കമാണ് റാലികള്‍ക്ക് തിരിച്ചടിയായിരിക്കുന്നതെന്നാണ് ബിജെപി വിലയിരുത്തല്‍.

ജസ്ദാനിലും ധാരിയിലും നടത്തിയ റാലിയില്‍ വന്‍ ജനപങ്കാളിത്തം ബിജെപി പ്രതീക്ഷിച്ചിരുന്നു. ഹാര്‍ദിക് പട്ടേലിന് ഏറെ സ്വാധീനമുള്ള ജസ്ദാനില്‍ വലിയ ജനക്കൂട്ടത്തെ സൃഷ്ടിച്ച് പട്ടേലിനെ വെല്ലുവിളിക്കാം എന്നും ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ സകല കണക്കൂ കൂട്ടലും തെറ്റിയെന്ന് ഗുജറാത്തില്‍ നിന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പട്ടേല്‍ പ്രതിഷേധക്കാരെ ഭയന്ന് മോദി പ്രസംഗിക്കാനിരുന്ന ഒരു വേദി തന്നെ ബിജെപി മാറ്റിയിരുന്നു. മോദിയുടെ വേദികളിലെ ജനപങ്കാളിത്ത കുറവിനെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരേയും ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com