മോദിയെ വിമര്‍ശിക്കുന്നത് എങ്ങനെ ഗുജറാത്തിനെ അപമാനിക്കലാകും: ശശി തരൂര്‍

ഗാന്ധിയുടെ പ്രതിമയുടെ സ്ഥാനത്ത് ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിലുടെ രാജ്യത്തെ തന്നെയാണ് ബിജെപി എംപിമാര്‍ അപമാനിക്കുന്നത്. 
മോദിയെ വിമര്‍ശിക്കുന്നത് എങ്ങനെ ഗുജറാത്തിനെ അപമാനിക്കലാകും: ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനെ ഗുജറാത്തിനെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന അര്‍ത്ഥം കല്പിച്ചു നല്‍കുന്ന ബിജെപിയുടെ രാഷ്ട്രീയ ലൈന്‍ ഭൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍.  ആരോഗ്യപരമായ രാഷ്ട്രീയ വിമര്‍ശനത്തിനുളള ഇടമാണ് ബിജെപി ഇല്ലാതാക്കുന്നത് എന്നും ശശി തരൂര്‍ വിമര്‍ശിച്ചു.. മഹാത്മ ഗാന്ധിയുടെ പ്രതിമകളുടെ സ്ഥാനത്ത് നാഥുറാം ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ബിജെപി എംപിമാര്‍ ആഹ്വാനം ചെയ്യുന്നു. ഇവരെ സംസ്ഥാനത്തെയോ, രാജ്യത്തെ തന്നെയോ അപമാനിച്ചതിന്റെ പേരില്‍ പുറത്താക്കുന്നില്ലെന്നും ശശി തരൂര്‍ ട്വിറ്ററിലുടെ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ബിജെപി സംഘടിപ്പിച്ച വിവിധ റാലികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശശിതരൂര്‍.  ചരക്കുസേവന നികുതി, നോട്ടുനിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളെ ബിജെപിക്ക് എതിരെയുളള പ്രചാരണ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ഇതിന് കനത്ത ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കിയിരുന്നു. ചായവിലപ്പനക്കാരന്‍ എന്ന പദപ്രയോഗത്തെയും ചേര്‍ത്ത് നിര്‍ത്തി കൊണ്ടായിരുന്നു കോണ്‍ഗ്രസിന് എതിരെ മോദി ആളിക്കത്തിയത്. ബിജെപിയ്ക്ക് നേരെയുളള ചെളിവാരിയെറിയലുകള്‍ താമര വിരിയാന്‍ സഹായകമാകും എന്ന നിലയിലായിരുന്നു മോദിയുടെ മറുപടി. ഇതിന് പിന്നാലെയാണ് നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനെ ഗുജറാത്തിനെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന അര്‍ത്ഥം കല്പിച്ചു നല്‍കുന്ന ബിജെപിയുടെ രാഷ്ട്രീയ ലൈന്‍ ഭൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com