അഡ്വാനി എവിടെ?; ഗുജറാത്തില്‍ ബിജെപിയ്ക്ക് തലവേദനയായി മുതിര്‍ന്ന നേതാവിന്റെ അസാന്നിധ്യം

ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ, ബിജെപിയുടെ എക്കാലത്തെയും പ്രമുഖ നേതാവായ എല്‍ കെ അഡ്വാനി എവിടെ എന്ന ചോദ്യവും സംസ്ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നു
അഡ്വാനി എവിടെ?; ഗുജറാത്തില്‍ ബിജെപിയ്ക്ക് തലവേദനയായി മുതിര്‍ന്ന നേതാവിന്റെ അസാന്നിധ്യം

അഹമ്മദാബാദ്:  ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ, ബിജെപിയുടെ എക്കാലത്തെയും പ്രമുഖ നേതാവായ എല്‍ കെ അഡ്വാനി എവിടെ എന്ന ചോദ്യവും സംസ്ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടൊപ്പം അദ്ദേഹത്തിന്റെ അസാന്നിദ്ധ്യവും ചര്‍ച്ചയാകുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണരംഗത്തെ പ്രമുഖരുടെ പേരുവിവരങ്ങള്‍ അതാത് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.ബിജെപിയുടെ 40 അംഗ പട്ടികയില്‍ നരേന്ദ്രമോദിയ്ക്കും, അമിത് ഷായ്്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അഡ്വാനിയുടെ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്. ഇതുതന്നെയാണോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിന് കാരണമെന്ന മട്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒരു കാലത്ത് ബിജെപിയിലെ അനിഷേധ്യ നേതാവായിരുന്നു എല്‍ കെ അഡ്വാനി . ഇന്ന് നരേന്ദ്രമോദി, അമിത് ഷാ ദ്വയത്തിന്റെ തിളക്കത്തില്‍ എല്‍ കെ അഡ്വാനിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങേലറ്റു എന്ന നിലയിലുളള നിരീക്ഷണങ്ങള്‍ രാഷ്ട്രീയ കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇത്തരം കാരണങ്ങളെല്ലാം ചൂണ്ടികാണിക്കുമ്പോഴും എ ല്‍ കെ അഡ്വാനിക്ക് ഗുജറാത്തുമായി ഒരു ആത്മബന്ധമുണ്ട്. നവംബര്‍ ഒന്‍പതിന് നവതിയിലേക്ക് പ്രവേശിച്ച എല്‍ കെ അദ്വാനി ഗാന്ധിനഗറില്‍ നിന്നുളള ലോക്‌സഭ അംഗമാണ്. 2009 ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാട്ടിയിരുന്ന എല്‍ കെ അഡ്വാനി 1991 മുതല്‍ ഗാന്ധി നഗറിനെ പ്രതിനിധാനം ചെയ്യുന്നു. 1998, 1999, 2004, 2009, 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ അഡ്വാനി ജയിച്ചുകയറിയത് ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് എന്ന് സാരം. അങ്ങനെ വൈകാരികമായി ഗുജറാത്തുമായി അദ്വാനിക്ക് അങ്ങേയറ്റത്തെ ബന്ധമാണുളളത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നിമിത്തം കൃതമായ സന്ദേശം രാഷ്ട്രീയവേദികളില്‍ നല്‍കാനാണ് അഡ്വാനി ശ്രമിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അനുമാനിക്കുന്നു.അങ്ങനെയെങ്കില്‍ ബിജെപി സമര്‍പ്പിച്ച പ്രമുഖ നേതാക്കളുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരേ ഒരു നേതാവായി മാറും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ അഡ്വാനി .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com