മദ്യം നിരോധിച്ച ഗുജറാത്തില്‍ വ്യാജ മദ്യമൊഴുകുന്നു;ഇതുവരെ പിടിച്ചെടുത്തത് ഒമ്പതു ലക്ഷം ലിറ്ററും പത്തുകോടി രൂപയും  

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന ഗുജറാത്തില്‍ കള്ളപ്പണവും വ്യാജ മദ്യവും ഒഴുകുന്നു
മദ്യം നിരോധിച്ച ഗുജറാത്തില്‍ വ്യാജ മദ്യമൊഴുകുന്നു;ഇതുവരെ പിടിച്ചെടുത്തത് ഒമ്പതു ലക്ഷം ലിറ്ററും പത്തുകോടി രൂപയും  

 അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന ഗുജറാത്തില്‍ കള്ളപ്പണവും വ്യാജ മദ്യവും ഒഴുകുന്നു. ഇതുവരെ 1.67 കോടിരൂപയുടെ വിദേശ കറന്‍സികള്‍ ഉള്‍പ്പെടെയുള്ള കള്ളപ്പണവും എട്ടുകോടിയുടെ മറ്റ് വിലകൂടിയ വസ്തുക്കളും 8.8 ലക്ഷം ലിറ്റര്‍ മദ്യവും ഇലക്ഷന്‍ കമ്മീഷന്‍ പിടിച്ചെടുത്തു. സമ്പൂര്‍ണ്ണ മദ്യ നിരോധനം നിവലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

ഡിസംബര്‍ 9നും 14നുമാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വിദേശ കറന്‍സി പിടിച്ചതിന് പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

നവസാരിയില്‍ നിന്ന് മാത്രം ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് 20 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞഞ്ഞെടുപ്പില്‍ 2 1.57 ലക്ഷം മദ്യം പിടിച്ചെടുത്ത സ്ഥാനത്ത് ഇപ്പോള്‍ 20 ലക്ഷം പിടിച്ചെടുത്തു. 

ബിജെപിയുടെ അഭിമാന പോരാട്ടമായി മാറിയിരിക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്തുവില കൊടുത്തും നില മെച്ചപെടുത്തണം എന്ന നിലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com