പാക്കിസ്ഥാനെ തൊട്ടാല്‍ ആണാവായുധം കൊണ്ട് മറുപടി നല്‍കും; ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്‌

ആണവ ആയുധം കൊണ്ടായിരിക്കും ഇന്ത്യയ്ക്ക് മറുപടി നല്‍കുകയെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി
പാക്കിസ്ഥാനെ തൊട്ടാല്‍ ആണാവായുധം കൊണ്ട് മറുപടി നല്‍കും; ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്‌

പാക്കിസ്ഥാന്റെ ആണവ നിലയങ്ങള്‍ ലക്ഷ്യം വെച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. ആണവ ആയുധം കൊണ്ടായിരിക്കും ഇന്ത്യയ്ക്ക് മറുപടി നല്‍കുകയെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ അസിഫ് പറഞ്ഞു. 

പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായി ഭാഗങ്ങള്‍ കണ്ടെത്തി ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ചീഫ് ബി.എസ്.ധനോവിന്റെ പ്രതികരണത്തിനാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ശക്തമായ മറുപടിയുണ്ടായിരിക്കുന്നത്. 

പാക്കിസ്ഥാന് നേരെ ഇന്ത്യ ആക്രമണം നടത്തിയാല്‍, പിന്നെ ഞങ്ങള്‍ പിന്‍വാങ്ങിയിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നു. 1971ല്‍ ഇന്ത്യ പാക്കിസ്ഥാനെ രണ്ടായി വിഭജിച്ചു. ഇനി പാക്കിസ്ഥാനെ നാലായിട്ടായിരിക്കും വിഭജിക്കുക എന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയേയും പാക് വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. 

2018 മാര്‍ച്ചില്‍ ഇന്ത്യ-പാക് യുദ്ധമുണ്ടാകും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. അത് അദ്ദേഹത്തിന്റെ ധാരണയാണ്. അതിന് ഔദ്യോഗികമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com