സൈനീകരുടെ മൃതദേഹം കാര്‍ബോര്‍ഡ് പെട്ടികളില്‍; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തം

വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്ത സര്‍ക്കാര്‍, വ്യോമ സേന നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലാണ് വലിയ പ്രതിഷേധം ഉയരുന്നത്
സൈനീകരുടെ മൃതദേഹം കാര്‍ബോര്‍ഡ് പെട്ടികളില്‍; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തം

ന്യൂഡല്‍ഹി: തവാങ്ങില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴ് വ്യോമസേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കാര്‍ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തം. വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്ത സര്‍ക്കാര്‍, വ്യോമ സേന നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലാണ് വലിയ പ്രതിഷേധം ഉയരുന്നത്. 

രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ സൈനീക വിഭാഗങ്ങള്‍ക്കുള്ള സൗകര്യ കുറവാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രതികരണങ്ങള്‍ ഉയരുന്നത്. ഹെലികോപ്ടര്‍ തകര്‍ന്ന തവാങ്ങില്‍ നിന്നും മൃതദേഹങ്ങള്‍ മറ്റൊരു ഹെലികോപ്ടറില്‍ കയറ്റി വ്യോമസേന താവളത്തില്‍ എത്തിക്കുന്നതിന് തവാങ്ങിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കാര്‍ബോഡ് പെട്ടികള്‍ മാത്രമായിരുന്നു ആശ്രയം. 

പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടാല്‍ ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ട ബോഡി ബാഗുകള്‍ കരുതാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തവാങ്ങില്‍ നിന്നും മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് നല്‍കും. എല്ലാ സൈനീക ബഹുമതികളോടെയുമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

എന്നാല്‍ എല്ലാ ആദരവുകളോടെയുമാണ് മരിച്ച വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കുന്നതെന്ന് ഇന്ത്യന്‍ ആര്‍മി ട്വീറ്റ് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com