റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ സന്തുലിത സമീപനം വേണമെന്ന് സുപ്രിം കോടതി

രാജ്യത്തിന്റെ ഭരണഘടന പൗരന്മാരെ സംരക്ഷിക്കുന്നതും ഒപ്പം മനുഷ്യത്വപരവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തുള്ള ബെഞ്ച്
റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ സന്തുലിത സമീപനം വേണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: റൊഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ രാജ്യസുരക്ഷയും മനുഷ്യത്വവും ചേര്‍ന്നുള്ള സന്തുലിത സമീപനം സ്വീകരിക്കണമെന്ന് സുപ്രിം കോടതി. രാജ്യത്തിന്റെ ഭരണഘടന പൗരന്മാരെ സംരക്ഷിക്കുന്നതും ഒപ്പം മനുഷ്യത്വപരവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അഭയാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നാടുകടത്തുന്നതു വിലക്കിക്കൊണ്ട്് ഉത്തരവു പുറപ്പെടുവിക്കാന്‍ കോടതി തയാറായില്ല. ഇതിനെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അതേസമയം ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടായാല്‍ കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി. കേസ് 21്‌ന് വീണ്ടും പരിഗണിക്കും.

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദേശീയ സുരക്ഷ മാത്രമല്ല, നയതന്ത്ര പ്രശ്‌നം കൂടിയാണെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു. അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിന് എതിരെ രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന വിമര്‍ശനം കണക്കിലെടുക്കാതെയാണ് ഇക്കാര്യത്തില്‍ കേന്ദ്രം നിലപാടു സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com