മോദിയെ പുകഴ്ത്തിയതിനു മാപ്പ്; നോട്ടു നിരോധന നിലപാടിലെ തെറ്റ് ഏറ്റുപറഞ്ഞ് കമല്‍ഹാസന്‍

വേണ്ടത്ര ചിന്തിക്കാതെയാണ് നോട്ടുനിരോധന നടപടിയെ പിന്തുണച്ചതെന്ന് കമല്‍ഹാസന്‍
മോദിയെ പുകഴ്ത്തിയതിനു മാപ്പ്; നോട്ടു നിരോധന നിലപാടിലെ തെറ്റ് ഏറ്റുപറഞ്ഞ് കമല്‍ഹാസന്‍

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധന നടപടിയെ പിന്തുണച്ചതിന് മാപ്പു പറഞ്ഞ് നടന്‍ കമല്‍ഹാസന്‍. വേണ്ടത്ര ചിന്തിക്കാതെയാണ് നോട്ടുനിരോധന നടപടിയെ പിന്തുണച്ചതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇതിന് ജനങ്ങളോടു മാപ്പു പറയുന്നതായും തമിഴ് വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.

നോട്ടുനിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെയായിരുന്നു തന്റെ പ്രതികരണം. വേണ്ടത്ര ആലോചിക്കാതെയാണ് അന്ന് പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. അതിന് മാപ്പു ചോദിക്കുന്നു- കമല്‍ഹാസന്‍ ലേഖനത്തില്‍ എഴുതി.

നോട്ടുനിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു കേന്ദ്ര പ്രഖ്യാപനം വന്നതിനു പിന്നാലെ കമല്‍ഹാസന്റെ പ്രതികരണം. നികുതി ദായകരുടെ ആഘോഷമാണ് ഇതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി ഭേദമെന്യേ എല്ലാവരും കേന്ദ്ര നടപടിയെ പിന്തുണയ്ക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലിറങ്ങാന്‍ കമല്‍ തയാറെടുക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് താരം മുന്‍നിലപാട് തിരുത്തിയിരിക്കുന്നത്.

കമല്‍ഹാസനെ കൂടാതെ രജനീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും നോട്ടുനിരോധനത്തെ പിന്തുണച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com