രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനെന്ന് ശിവസേന; ആരെ വേണമെങ്കിലും ജനം 'പപ്പു' ആക്കി മാറ്റുമെന്ന് മോദിക്ക് മുന്നറിയിപ്പ്

നരേന്ദ്ര മോദി തരംഗം മാഞ്ഞെന്നും രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും എന്‍ഡിഎ സഖ്യകക്ഷി ശിവസേന
രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനെന്ന് ശിവസേന; ആരെ വേണമെങ്കിലും ജനം 'പപ്പു' ആക്കി മാറ്റുമെന്ന് മോദിക്ക് മുന്നറിയിപ്പ്

മുംബൈ: നരേന്ദ്ര മോദി തരംഗം മാഞ്ഞെന്നും രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും എന്‍ഡിഎ സഖ്യകക്ഷി ശിവസേന. ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളല്‍ വര്‍ധിപ്പിക്കുന്നതാണ് ശിവസേന എംപി സഞ്ജയ് റൗത്തിന്റെ അഭിപ്രായ പ്രകടനം.

ജിഎസ്ടി നടപ്പാക്കിയതില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള അമര്‍ഷം ഒരു മുന്നറിയിപ്പാണ്. ഡിസംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത് കനത്ത തിരിച്ചടി നല്‍കുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ സഞ്ജയ് റൗത്ത് പറഞ്ഞു. മഹാരാഷ്ട്രാ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു രാജ്യത്തെ നയിക്കാനാകും. പപ്പു എന്ന് അദ്ദേഹത്തെ വിളിക്കുന്നത് തെറ്റാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്. ആരെ വേണമെങ്കിലും ജനം 'പപ്പു' ആക്കി മാറ്റുമെന്ന് 2014 തിരഞ്ഞെടുപ്പ് വിജയത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com