ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ നൂറു വയസുകാരി കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ നൂറു വയസുകാരി കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ നൂറു വയസുകാരി കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ നൂറു വയസുകാരി കൊല്ലപ്പെട്ടു. മീററ്റ് ജില്ലയിലെ ജാനി ജില്ലയിലാണ് സംഭവം. മദ്യലഹരിയില്‍ യുവാവ് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സഹോദരനൊപ്പം താമസിക്കുന്ന വൃദ്ധയെ അങ്കിത് പുനിയ എന്ന യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൃത്യത്തിനുശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സഹോദരനും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അവശനിലയിലായ വൃദ്ധ മരണത്തിനു കീഴടങ്ങി. യുവാവിനെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com