വ്യാപം അഴിമതി: ശിവരാജ് സിങ് ചൗഹാനെതിരെ തെളിവില്ലെന്ന് സിബിഐ 

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ മധ്യപ്രദേശിലെ വ്യാപം അഴിമതി കേസില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ തെളിവില്ലെന്ന് സിബിഐ
വ്യാപം അഴിമതി: ശിവരാജ് സിങ് ചൗഹാനെതിരെ തെളിവില്ലെന്ന് സിബിഐ 

ഭോപ്പാല്‍: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ മധ്യപ്രദേശിലെ വ്യാപം അഴിമതി കേസില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ തെളിവില്ലെന്ന് സിബിഐ. കേസില്‍ 490 പേര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തിലാണ് ശിവരാജ് സിങ് ചൗഹാനെതിരെ തെളിവുകളില്ലെന്ന് സിബിഐ പറഞ്ഞിരിക്കുന്നത്. ചൗഹാനെതിരെ പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. 

 മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ (മധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്) എന്നതിന്റെ ഹിന്ദി ഭാഷയിലെ ചുരുക്കപ്പേരാണ് വ്യാപം. പരീക്ഷകളിലും നിയമനങ്ങളിലും തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചു എന്നാണ് കേസ്.അഴിമതിയുമായി ബന്ധപ്പെട്ട് നാല്‍പ്പതിലധം ദൂരൂഹ മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.

2013 ലെ പ്രീ മെഡിക്കല്‍ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

അഴിമതിയുമായി ബന്ധപ്പെട്ട് 107 കേസുകളും അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകളുമാണ് നിലവിലുള്ളത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയ്‌ക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍. എന്നാല്‍ ചൗഹാനും ബിജെപി നേതൃത്വവും ആരോപണത്തെ തള്ളിയിരുന്നു.പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച സിബിഐ സംഘം ഇതുമായി ബന്ധപ്പെട്ട് നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് ആരോപണമുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com