ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അവസാന നിമിഷവുംശ്രമം; ഇതില്‍ പൊലീസ് ഉദ്യോഗസ്ഥരും

ഗുര്‍മീതിനെ തട്ടികൊണ്ടുപോകാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണ് ഇയാളെ ജയിലില്‍ എത്തിച്ചത്‌
ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അവസാന നിമിഷവുംശ്രമം; ഇതില്‍ പൊലീസ് ഉദ്യോഗസ്ഥരും

ചണ്ഡീഗഡ്: പീഡനക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ ഗുര്‍മീതിനെ സിബിഐ കോടതിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ് രക്ഷപെടുത്താന്‍ ശ്രമം നടന്നിരുന്നതായി വെളിപ്പെടുത്തല്‍. പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ ഗുര്‍മീതിനെ ഹാജരാക്കവെ ഇവിടെ നിന്നും ഇയാളെ ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോകാനാണ് അനുയായികള്‍ പദ്ധതിയിട്ടിരുന്നത് എന്നാണ് വെളിപ്പെടുത്തല്‍. 

ഹരിയാന ഐജി കെ.കെ.റാവുവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗുര്‍മീതിനെ തട്ടികൊണ്ടുപോകാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണ് ഇയാളെ ജയിലില്‍ എത്തിച്ചതെന്നും ഹരിയാന ഐജി പറയുന്നു. 

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരില്‍ ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥരുമുണ്ട്. ഗുര്‍മീതിനെ വര്‍ഷങ്ങളായി സുരക്ഷ ഒരുക്കുന്നവരാണ് ഇവര്‍. ഇതില്‍ അഞ്ചു പൊലീസുകാരെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്നും പുറത്താക്കിയതായി ഐജി വ്യക്തമാക്കി. 

സിബിഐ കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്റെ വസ്ത്രങ്ങള്‍ വെച്ചിട്ടുള്ള ചുവപ്പ് ബാഗ്‌ വേണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടു. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപം ആരംഭിക്കു എന്ന് അനുയായികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു ഇതിലൂടെ. 

ഗുര്‍മീതിന്റെ കാറില്‍ നിന്നും ചുവപ്പ് ബാഗ് പുറത്തെടുത്ത ഉടനെ ഷെല്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ടു. ഇതോടെ രക്ഷപെടാനുള്ള ശ്രമമാണെന്ന് വ്യക്തമായി. ഗുര്‍മീതിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുവന്നപ്പോള്‍ ഗുര്‍മീതിന്റെ അനുയായികള്‍ വാഹനം വളഞ്ഞു. വാഹനം വളഞ്ഞവരില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു എന്ന് ഐജി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com