അനിതയുടെ മരണം: തമിഴ്‌നാട്ടില്‍ പ്രതിഷേധം പടരുന്നു; കേന്ദ്രമന്ത്രി സന്ദര്‍ശനം റദ്ദാക്കി 

വിവിധ വിദ്യാര്‍ത്ഥി.യുവജന സംഘടനകളും ദലിത് സംഘടനകളും ഇടത് സംഘടനകളും ചെന്നൈയില്‍ പ്രതിഷേധം നടത്തി
അനിതയുടെ മരണം: തമിഴ്‌നാട്ടില്‍ പ്രതിഷേധം പടരുന്നു; കേന്ദ്രമന്ത്രി സന്ദര്‍ശനം റദ്ദാക്കി 

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് നീറ്റിനെതിരെ പോരാടിയ ദലിത് വിദ്യാര്‍ത്ഥിനി അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം പടരുന്നു. വിവിധ വിദ്യാര്‍ത്ഥി.യുവജന സംഘടനകളും ദലിത് സംഘടനകളും ഇടത് സംഘടനകളും ചെന്നൈയില്‍ പ്രതിഷേധം നടത്തി. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നേരെയാണ് പ്രതിഷേധം. പ്രതിഷേധത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ബിജെപി കാര്യാലയങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തി. 

 കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്റെ തമിഴ്‌നാട് സന്ദര്‍ശനം റദ്ദാക്കി.ദേശീയ ഹരിത െ്രെടബ്യൂണലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. മറ്റ് തിരക്കുകള്‍ ഉള്ളതിനാലാണ് കേന്ദ്രമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം.

കോയമ്പത്തൂര്‍,വെല്ലൂര്‍,വില്ലുപുരം എന്നിവിടങ്ങളില്‍ വിവിധ വിദ്യാര്‍ത്ഥി,യുവജന സംഘടനകള്‍ വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. 

തമിഴ്‌നാട് ബോര്‍ഡ് എക്‌സാമില്‍ 1200ല്‍ 1176 മാര്‍ക്ക് അനിത നേടിയിരുന്നു. മെഡിക്കല്‍ സീറ്റ് ലഭിക്കുന്നതിന് ഈ മാര്‍ക്ക് മതിയായിരുന്നു എങ്കിലും, നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് അനിതയ്ക്ക തിരിച്ചടിയായി. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല. തൂങ്ങി മരിച്ച നിലയിലായിരുന്നു അനിതയെ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com